ജയ്​ ശ്രീറാം ഫ്ലക്​സിനെതിരെ പാലക്കാട്​ നഗരസഭയില്‍ ദേശീയ പതാകയയുര്‍ത്തി ഡി.വൈ.എഫ്​.ഐ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്​: നഗരസഭാ ഓഫീസിന്​ മേല്‍ ജയ്​ ശ്രീറാം ഫ്ലക്​സ്​ തൂക്കിയ ബി.ജെ.പി നടപടിയില്‍ പ്രതിഷേധിച്ച്‌​ ഡി.വൈ.എഫ്​.ഐയുടെ പ്രതിഷേധം. നഗരസഭ ഒാഫീസിന്​ മുന്നില്‍ കുത്തിയിരുന്ന്​ പ്രതിഷേധിച്ച ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകര്‍ ജയ്​ ശ്രീറാം ഫ്ലക്​സ്​ തൂക്കിയ സ്​ഥാനത്ത്​ ദേശീയ പതാക തൂക്കി. പോലീസ്​ ഇടപെട്ടാണ്​ ദേശീയപതാക എടുത്ത്​ മാറ്റിയത്​.

‘ഇത്​ ആര്‍.എസ്​.എസ്​. കാര്യാലയമല്ല, നഗരസഭയാണ്​. ഇത്​ ഗുജറാത്തല്ല, കേരളമാണ്​’ എന്നെഴുതിയ ഫ്ലക്​സുമായാണ്​ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസിന്​ മുന്നില്‍ പ്രതിഷേധിച്ചത്​. കുറച്ച്‌​ പ്രവര്‍ത്തകര്‍ ദേശീയ പതാകകളുമായി നഗരസഭാ ഓഫീസിന്​ മുകളില്‍ കയറി. ജയ്​ ശ്രീറാം ഫ്ലക്​സ്​ തൂക്കിയ സ്​ഥാനത്ത്​ ദേശീയ പതാക തൂക്കുകയും ചെയ്​തു. ഫ്ലക്​സ്​ ഉയര്‍ത്തിയ പ്രവര്‍ത്തകരെ പോലീസ്​ പിടിച്ചു മാറ്റി.

കഴിഞ്ഞ ​ദിവസം തെരഞ്ഞെടുപ്പ്​ ഫലം വന്നയുടനെയാണ്​ ബി.ജെ.പി പ്രവര്‍ത്തകര്‍ വിവാദമായ ഫ്ലക്​സ്​ നഗരസഭാ ഓഫീസിനുമുകളില്‍ തുക്കിയിത്​. ജയ്​ ശ്രീറാം എന്നെഴുതിയ ഫ്ലക്​സില്‍ ശിവജിയുടെ ചിത്രവും ഉണ്ടായിരുന്നു. മോദി-അമിത്​ഷാമാരുടെ ചി​ത്രമുള്ള മറ്റൊരു ഫ്ലക്​സും ഓഫീസിന്​ മുകളില്‍ തൂക്കി. നഗരസഭയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ അതിരുവിട്ട്​ ആഘോഷം. ഫ്ലക്​സ്​ തൂക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച്‌​ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്​തു​.

വിവാദമായതിന്​ ശേഷവും സംഭവത്തെ ബി.ജെ.പി നേതാക്കളടക്കം പരസ്യമായി ​ന്യായീകരിക്കുകയായിരുന്നു. പോലീസ്​ പിന്നീട്​ കേസെടുത്തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ്​ ചുമത്തിയിരുന്നത്​. കേസില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരും പോളിങ്​ ഏജന്‍റുമാരും പ്രതികളാകുമെന്നാണ്​ പോലീസ്​ പറയുന്നത്​.

അതേസമയം, ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടും കേസെടുക്കാന്‍ നീക്കമുണ്ട്​. ശരിയായ രീതിയില​ല്ല ദേശീയപതാക ഉയര്‍ത്തിയതെന്ന്​ കാണിച്ച്‌​ കേസെടുക്കാനാണ്​ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...