സംസ്ഥാനത്തെ ജയില്‍പുള്ളികളുടെ ഭക്ഷണക്രമം പരിഷ്‌ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ജയില്‍പുള്ളികളുടെ ഭക്ഷണക്രമം പരിഷ്‌ക്കരിച്ചു. കാര്‍ബോ ഹൈഡ്രേറ്റ് അളവ് കുറച്ച്‌ ആരോഗ്യകരമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഭക്ഷണക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുതുക്കിയ ഭക്ഷണക്രമത്തില്‍ അരി, റവ, ഉപ്പ്, കപ്പ എന്നിവയുടെ അളവില്‍ കുറവ് വരുത്തി. ഉപ്പുമാവിനൊപ്പം പഴം നല്‍കിവന്നിരുന്നത് നിര്‍ത്തിവച്ചു. പകരം 50 ഗ്രാം ഗ്രീന്‍പീസ് കറിയാണു നല്‍കുക. സദ്യയ്ക്കുള്ള തുക 50 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വിദഗ്ധ സമിതി തയാറാക്കിയ റിപ്പോര്‍ട്ടും ജയില്‍മേധാവിയുടെ ശിപാര്‍ശയും പരിഗണിച്ചാണ് ഭക്ഷണക്രമം പരിഷ്‌ക്കരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

പാചകം ചെയ്യുമ്പോഴടക്കം ഭക്ഷണം വലിയ തോതില്‍ പാഴാകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ പഠനം നടത്താന്‍ ചുമതലപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ജയില്‍പുള്ളികളുടെ ഭക്ഷണക്രമം തന്നെ ആരോഗ്യകരമാക്കി പരിഷ്ക്കരിക്കണമെന്ന നിര്‍ദേശം സമിതി മുന്നോട്ടുവെയ്ക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...