കാസര്‍കോട്​ സ്വദേശി കന്യാസ്ത്രീ നാട്ടിലേക്കുള്ള മടക്കവും കാത്ത് കാബൂളില്‍

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : കാസര്‍കോട്​ സ്വദേശി കന്യാസ്ത്രീ നാട്ടിലേക്കുള്ള മടക്കവും കാത്ത് കാബൂളില്‍. സീതാംഗോളി ബേളയിലെ സിസ്റ്റര്‍ തെരേസ ക്രാസ്ത(48)യാണ് കാബൂളില്‍ വിമാനത്താവളത്തില്‍ നിന്ന് 15 മിനിറ്റ് യാത്രാ ദൂരത്തുള്ള സ്കൂളില്‍ കഴിയുന്നത്. ആഗസ്റ്റ്​ 17ന് സ്കൂളടച്ച്‌ ഇറ്റലി വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ വിമാനത്താവളം അടച്ചതോടെ സിസ്റ്റര്‍ തെരേസയും പാക്കിസ്ഥാനില്‍ നിന്നുള്ള സിസ്റ്ററും മടങ്ങാനാവാതെ കാബൂളില്‍ കുടുങ്ങി. കൂടെയുണ്ടായിരുന്ന ഇറ്റലിക്കാരിയായ മറ്റൊരു സിസ്റ്റര്‍ നേരത്തെ മടങ്ങിയിരുന്നു.

ഫ്രാന്‍സിസ്​ മാര്‍പാപ്പയുടെ ക്ഷണം സ്വീകരിച്ചാണ് യുദ്ധഭൂമിയിലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ 2017ല്‍ സിസ്റ്റല്‍ തെരേസ ഇറ്റലിയിലേക്ക് പറന്നത്. അതു വരെ മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഇറ്റലിയില്‍ നിന്നാണ് കാബൂളിലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിശീലകയായി നിയോഗിക്കപ്പെട്ടത്. ഇവിടെ 30 പ്രാദേശിക വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു വരുന്നതിനിടെയാണ് താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തത്.

പി.ബി.കെ ഇറ്റാലിയാനാ എന്ന കമ്പിനിക്കു കീഴിലാണ് ഇവര്‍ അഫ്ഗാനിലെത്തിയത്. കമ്പിനി അധികൃതര്‍ ഇവരോട് തല്‍ക്കാലം കാബൂളില്‍ തന്നെ തങ്ങാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നാണ് വിവരം. ഇറ്റലി എംബസിയും ഇന്ത്യന്‍ എംബസിയും ഇവരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തതായി ബന്ധുക്കള്‍  പറഞ്ഞു. കാബൂള്‍ വിമാനത്താവളം തുറന്നാലുടന്‍ ഇരുവരെയും ഇറ്റലിയിലെത്തിച്ച്‌ നാട്ടിലേക്കയക്കുമെന്നാണ് ഇറ്റലിയിലെ കമ്പിനി അധികൃതര്‍ ഇവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...