പത്തനംതിട്ട: പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഇലന്തൂർ ചിറക്കാല പടി എന്ന സ്ഥലത്ത് റോഡ് അരികിൽ സംസാരിച്ചു നിന്ന 68 വയസ്സുകാരിയുടെ കഴുത്തിൽനിന്നും 2021ഇൽ മോട്ടർ സൈക്കിളിൽ എത്തി ഒരു പവന്റെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികളെ ശിക്ഷിച്ചു. ഒന്നാം പ്രതിയായ കോട്ടയം ജില്ലയിൽ വാഴൂർ കോണേകടവ് ചാമ പതാൽ ഇടയക്കുളത്ത് വീട്ടിൽ നന്ദു മകൻ വിനോദ്, കോട്ടയം ജില്ലയിൽ പാലാ രാമപുരത്ത് ഓണം തുരുത്തി വീട്ടിൽ ടോമി മകൻ ടോണി എന്നിവരെയാണ് പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് ഡോണി തോമസ് വർഗീസ് രണ്ടര വർഷം തടവും 5000 രൂപ പിഴയും വിധിച്ച് ശിക്ഷിച്ചത്. പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ആർ വിഷ്ണു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പ്രദീപ് കുമാർ ഹാജരായി.
സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾക്ക് രണ്ടര വർഷം തടവും 5000 രൂപ പിഴയും
RECENT NEWS
Advertisment