സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾക്ക് രണ്ടര വർഷം തടവും 5000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഇലന്തൂർ ചിറക്കാല പടി എന്ന സ്ഥലത്ത് റോഡ് അരികിൽ സംസാരിച്ചു നിന്ന 68 വയസ്സുകാരിയുടെ കഴുത്തിൽനിന്നും 2021ഇൽ മോട്ടർ സൈക്കിളിൽ എത്തി ഒരു പവന്റെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികളെ ശിക്ഷിച്ചു. ഒന്നാം പ്രതിയായ കോട്ടയം ജില്ലയിൽ വാഴൂർ കോണേകടവ് ചാമ പതാൽ ഇടയക്കുളത്ത് വീട്ടിൽ നന്ദു മകൻ വിനോദ്, കോട്ടയം ജില്ലയിൽ പാലാ രാമപുരത്ത് ഓണം തുരുത്തി വീട്ടിൽ ടോമി മകൻ ടോണി എന്നിവരെയാണ് പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് ഡോണി തോമസ് വർഗീസ് രണ്ടര വർഷം തടവും 5000 രൂപ പിഴയും വിധിച്ച് ശിക്ഷിച്ചത്. പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ആർ വിഷ്ണു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പ്രദീപ് കുമാർ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...