വെറും 500 രൂപയ്ക്ക് ഒരു ദിവസം നിങ്ങള്‍ക്ക് ജയിലില്‍ താമസിക്കാം ; ജയില്‍ ടൂറിസം റെഡി

For full experience, Download our mobile application:
Get it on Google Play

ജയിലില്‍ ജീവിതം എന്തെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്പര്യം ഉണ്ടോ അവിടെ ഒരു ദിവസം എങ്കിലും താമസിക്കണം എന്ന ആഗ്രഹം നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ ഇതാ നിങ്ങള്‍ക്കായി ഒരു സുവര്‍ണാവസരം. വെറും 500 രൂപയ്ക്ക് ഒരു ദിവസം നിങ്ങള്‍ക്ക് ജയിലില്‍ താമസിക്കാന്‍ ഒരു അവസരം.

ജയില്‍ പുള്ളികള്‍ക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവന്‍ ജീവിക്കാന്‍ അവസരം നല്‍കുകയാണ് കര്‍ണാടക ബെലാഗവിയിലെ ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍. ഇതിലൂടെ ആര്‍ക്കും 24 മണിക്കൂര്‍ ഒരു ജയില്‍പുള്ളിയുടെ ജീവിതം ആസ്വദിക്കാം, അനുഭവിക്കാം. ഫീസിനത്തില്‍ നല്‍കേണ്ടത് വെറും അഞ്ഞൂറ് രൂപ മാത്രമാണ്. ജയില്‍ ജീവിതം പരിചയപ്പെടുത്തുന്ന ജയില്‍ ടൂറിസമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജയില്‍ യൂണിഫോം നിര്‍ബന്ധം. പുലര്‍ച്ചെ ജയില്‍ പുള്ളികള്‍ എഴുന്നേല്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണം. ജയിലിലെ ജോലികള്‍ ചെയ്യണം. സെല്ലില്‍ മറ്റ് ജയില്‍ പുള്ളികള്‍ക്കൊപ്പം താമസിക്കണം. അഞ്ച് മണിക്കാണ് ജയിലിലെ ഒരു ദിവസം ആരംഭിക്കുന്നത്. സെല്‍ വൃത്തിയാക്കി എത്തിയാല്‍ ചായ. ഒരു മണിക്കൂറിന് ശേഷം പ്രാതല്‍. 11.30 യ്ക്ക് ഊണ്. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രം ആഹാരം.

എത്തുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണെങ്കില്‍ മാംസാഹാരം ലഭിക്കും. വധശിക്ഷ കാത്തിരിക്കുന്ന 29 കുറ്റവാളികളുള്ള ജയിലാണ് ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍. ഇതിനിടയിലാകും ഒരു ദിവസത്തെ താമസമെന്ന് ഓര്‍ക്കണം. ചിലപ്പോള്‍ വലിയ ജയില്‍പുള്ളി’കളോടൊപ്പം കഴിയേണ്ടിയും വരും. പ്രതികളോടൊപ്പം കഴിയുന്നത് ജയില്‍വാസത്തെ കുറിച്ച്‌ മനസ്സിലാക്കുന്നതിന് സഹായിക്കുമെന്ന് ജയിലധികൃതര്‍ പറയുന്നു. കൂടാതെ ഇത് കുറ്റകൃത്യങ്ങളില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയും ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....