ഡല്‍ഹി : തനിക്കെതിരെ നല്കിയ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് നേരെ വെടിയുതിത്ത് ഭര്‍ത്താവ്. ഡല്‍ഹിയിലെ മംഗള്‍പുരിയിലാണ് സംഭവം. 27കാരനായ മൊഹിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊഹിത്തിന്റെ ഭാര്യ ഇയാള്‍ക്കെതിരെ പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്.
പരാതിക്കാരി മോണിക്ക് ഒരു വര്‍ഷം മുമ്പാണ് മൊഹിത്തിനെ വിവാഹം ചെയ്തത്. തന്നോട് ഭര്‍ത്താവ് വഴക്കിടുന്നുവെന്ന് മോണിക്ക രാവിലെ ഒന്‍പത് മണിക്ക് പോലീസിനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് പാര്‍ക്ക് പോലീസ് സ്റ്റേഷനിലെത്തി മൊഹിതത്തിനെതിരെ പരാതിയും നല്കി. പോലീസ് മൊഹിത്തുമായി ബന്ധപ്പെട്ടെങ്കിലും താനിപ്പോള്‍ സ്ഥലത്തില്ലെന്നും കൊണോട്ട് പ്ലേസിലാണെന്നും വൈകീട്ടോടെ എത്തുമെന്നും അറിയിക്കുകയായിരുന്നു. വൈകീട്ട് നാല് മണിയോടെ മോണിക്ക പോലീസില്‍ വിളിച്ച് ഭര്‍ത്താവ് താന്‍ ഉള്ള സ്ഥലത്ത് എത്തിയെന്ന് അറിയിച്ചു. പോലീസ് സംഘമെത്തിയപ്പോള്‍ ഇയാള്‍ തോക്കുമായി നില്‍ക്കുകയായിരുന്നു.
അയല്‍വാസികളുടെ സഹായത്തോടെ മൊഹിത്തിനെ പോലീസ് പിടികൂടി. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൊഹിത്ത് തനിക്ക് നേരെ വെടിയുതിര്‍ത്തുവെന്നും താന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും മോണിക്ക പോലീസിനോട് പറഞ്ഞു. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മൊഹിത്തിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.