കുടുംബവഴക്കിനിടെ ഭാര്യയെ തലയ്ക്കടിച്ചത് ഭര്‍ത്താവ് ; ചികിത്സയിലിരിക്കെ മരണം

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : കുടുംബവഴക്കിനിടെ ഭർത്താവിന്റെ അടിയേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി മരിച്ചു. മൂഡബിദ്രി ദേരേഗുഡ്ഡയിലെ സുനിത (30) ആണ് ചൊവ്വാഴ്ച അർധരാത്രിയോടെ മംഗളൂരു സർക്കാർ വെൻലോക് ആസ്പത്രിയിൽ മരിച്ചത്. ഭർത്താവ് ദിൻരാജിനെ മൂഡബിദ്രി പോലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ ആരുമില്ലാത്ത സമയം ദിൻരാജ് സുനിതയുമായി വഴക്കിട്ടു. വഴക്കിനിടെ ഇയാൾ തടിക്കഷണമുപയോഗിച്ച് സുനിതയുടെ തലയ്ക്കടിച്ചു. സാരമായി മുറിവേറ്റ സുനിത രക്തംവാർന്ന് ഏറെനേരം കിടന്നു. സംഭവം ദിനരാജ് സുനിതയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചതോടെ ഉടനെ ആസ്പത്രിയിലെത്തിക്കാൻ അവർ പറഞ്ഞു.

സുനിതയുമായി ദിൻരാജ് തൊട്ടടുത്ത സ്വകാര്യ ആസ്പത്രിയിലെത്തിയെങ്കിലും സാങ്കേതികപ്രശ്നങ്ങൾ പറഞ്ഞ് അവിടെ പ്രവേശിപ്പിച്ചില്ല. തുടർന്നാണ് കിലോമീറ്ററുകൾ അപ്പുറമുള്ള മംഗളൂരു നഗരത്തിലെ വെൻലോക്ക് ആസ്പത്രിയിലെത്തിയത്. ഏറെനേരം രക്തംവാർന്ന് അവശനിലയിലായ സുനിത ചികിത്സയ്ക്കിടെ അർധരാത്രിയോടെ മരിച്ചു. ബുധനാഴ്ച രാവിലെയാണ് ദിൻരാജിനെ പോലീസ് അറസ്റ്റുചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....