Monday, June 24, 2024 5:42 pm

തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ പുതിയ വേഷവിധാനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും. അതേസമയം സ്ത്രീ തടവുകാര്‍ക്ക്‌ ചുരിദാറും നല്‍കും . ജയിലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജയില്‍ അധികൃതരുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കിയിരുന്നു.

ഇതിന് പിന്നാലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും വേഷം മാറ്റുന്ന പദ്ധതി നടപ്പിലാക്കുക. എന്നാല്‍ ഏത് നിറത്തിലായിരിക്കണം വേഷം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് ജയിലിലായിരിക്കും വേഷമാറ്റം നടപ്പിലാക്കുക. ഇവിടെ 200 പുരുഷന്‍മാരും 15 സ്ത്രീകളുമാണ് ജയിലില്‍ ഉള്ളത്. വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണം. ഒരാള്‍ക്ക് 2 ജോഡി വസ്ത്രമായിരിക്കും നല്‍കുകയെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു

0
ബെംഗളൂരു: മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കർണാടകയിലെ...

ജെപി നഡ്ഡ രാജ്യസഭാ നേതാവ് ; പുതിയ ബിജെപി അധ്യക്ഷനെ ഉടൻ നിയമിക്കും

0
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെ രാജ്യസഭ നേതാവായി...

കോട്ടയത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു, ഒഴിവായത് വൻഅപകടം

0
കോട്ടയം: ശക്തമായ മഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു....

അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി

0
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി. കഴിഞ്ഞ ദിവസം...