ദില്ലി: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച രണ്ട് ചീറ്റകള്‍ അടുത്തിടെ ചത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ശിക്കാരി ശംഭു’എന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോയില്‍ എത്തിച്ച ഉദയ് എന്ന ആണ്‍ ചീറ്റയാണ് അസുഖത്തെ തുടര്‍ന്ന് ചത്തത്. ചീറ്റകളുടെ മരണവുമായി ബന്ധപ്പെട്ടിട്ട ട്വീറ്റില്‍ മോദിയെ കോമിക് കഥാപാത്രമായ ശിക്കാരി ശംഭുവിനോടാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി തന്റെ സന്ദര്‍ശനത്തിനിടെ കടുവകളെ കണ്ടില്ലെന്ന് പറഞ്ഞ ഒരു മാധ്യമ റിപ്പോര്‍ട്ട് റീട്വീറ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ശിക്കാരി ശംഭുവിന് ബന്ദിപ്പൂരില്‍ കടുവയെ കാണാന്‍ കഴിഞ്ഞിഞ്ഞില്ലെന്ന് തോന്നുന്നു. അദ്ദേഹം ദേഷ്യപ്പെട്ടു. എസ്പിജി വനം ജീവനക്കാരെ കുറ്റപ്പെടുത്തി അവര്‍ സുരക്ഷയെ കുറ്റപ്പെടുത്തുന്നു’ അദ്ദേഹം ട്വീറ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ച രാണ്ടാമത്തെ ചീറ്റയാണ് ഇപ്പോള്‍ ചത്തത്. ഇതോടെ ചീറ്റകളുടെ എണ്ണം 18 ആയിരിക്കുകയാണ്.