കു​ട​കി​ല്‍ കൃ​ഷി​പ്പ​ണി​ക്ക് പോ​യ ആ​ദി​വാ​സി യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

For full experience, Download our mobile application:
Get it on Google Play

വെ​ള്ള​മു​ണ്ട: കു​ട​കി​ല്‍ കൃ​ഷി​പ്പ​ണി​ക്ക് പോ​യ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ദി​വാ​സി യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. വെ​ള്ള​മു​ണ്ട വെ​ള​ളാ​രം​കു​ന്ന് പ​ണി​യ കോ​ള​നി​യി​ലെ വെ​ളു​ക്ക​ന്റെ മ​ക​ന്‍ ശ്രീ​ധ​ര​നെ​യാ​ണ്(42) കാ​ണാ​താ​യ​ത്. തുടർന്ന്, സ​ഹോ​ദ​ര​ന്‍ വി.​കെ. അ​നി​ല്‍ വെ​ള്ള​മു​ണ്ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ഫെ​ബ്രു​വ​രി​യി​ലാ​ണ് നാ​ട്ടി​ലെ മ​റ്റു കൂ​ട്ടു​കാ​രോ​ടൊ​പ്പം ശ്രീ​ധ​ര​ന്‍ കു​ട​കി​ലേ​ക്ക് പ​ണി​ക്കു​പോ​യ​ത്. മാ​സ​ത്തി​ല്‍ ഒ​രു​ത​വ​ണ​യെ​ങ്കി​ലും വീ​ട്ടി​ലെ​ത്താ​റു​ള്ള ശ്രീ​ധ​ര​ന്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും എ​ത്താ​തെ വ​ന്ന​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​ശ​ങ്ക​യി​ലാ​യ​ത്.

ഇ​ഞ്ചി​പാ​ട​ത്തും മ​റ്റു​മു​ള്ള കാ​ര്‍ഷി​ക ജോ​ലി​ക്കാ​ണ് പോ​യ​ത് ശ്രീ​ധ​ര​ന്റെ ഒ​പ്പം പോ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ​ല്ലാം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴും ര​ണ്ട​ര​മാ​സ​മാ​യി ശ്രീ​ധ​ര​നെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പം ജോ​ലി​യെ​ടു​ത്തി​രു​ന്ന മ​റ്റു​ള്ള​വ​രെ ക​ണ്ട് ബ​ന്ധു​ക്ക​ള്‍ കാ​ര്യ​മ​ന്വേ​ഷി​ച്ചെ​ങ്കി​ലും ശ്രീ​ധ​ര​ന്‍ അ​വി​ടെ ത​ന്നെ ജോ​ലി​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​റി​യി​ച്ച​ത്.​ തു​ട​ര്‍ന്ന്, ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​ര്‍ കു​ട​കി​ൽ നേ​രി​ട്ട് പോ​യി ശ്രീ​ധ​ര​ന്‍ ജോ​ലി​യെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. യു​വാ​വി​ന്റെ തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാണ് നാ​ട്ടു​കാ​ർ ആരോപിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി ബജറ്റ്

0
തിരുവനന്തപുരം: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവൻ പകർന്ന് വി ഡി സതീശന്റെ കന്നി...

വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് മഴയെ തുടർന്ന് ചെളിക്കുളമായതോടെ ടെസ്റ്റിനെത്തുന്ന...

0
തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് പൂർണമായും...

കാഞ്ഞങ്ങാട് ഗവൺമെൻ്റ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിന് തെരുവുനായയുടെ...

0
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുള്ള ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര അനാസ്ഥ....

വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്ന് ബിജെപി

0
തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ...