ജൽ ജീവൻ പദ്ധതി ട്രീറ്റ് മെന്റ് പ്ലാന്റ് ; സ്ഥലം വാങ്ങാൻ അനുമതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജൽ ജീവൻ പദ്ധതി ട്രീറ്റ് മെന്റ് പ്ലാന്റിന് എം.എൽ.എ ഫണ്ടിൽനിന്ന് സ്ഥലം വാങ്ങി പണം ചെലവഴിക്കാൻ സർക്കാർ പ്രത്യേകാനുമതി നൽകി. ചെറുകോൽ – നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതിയുടെ ട്രീറ്റ് മെന്റ് പ്ലാൻ്റിന് സ്ഥലം വാങ്ങാനാണ് എം.എ ൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അനുവദിച്ചത്. ഇതിന് പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ സർക്കാറിന് കത്ത് നൽകിയിരുന്നു. ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾ പൂർണമായും റാന്നി പഞ്ചായത്തിന്റെ 12, 13 വാർഡുകളിലും കുടിവെള്ളം എത്തിക്കുന്ന സമഗ്ര പദ്ധതിയുടെ നടത്തിപ്പിന് 68 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പമ്പാനദിയുടെ കരയിലുള്ള പുതമൺ പമ്പ് ഹൗസിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ട്രീറ്റ് മെന്റ് പ്ലാന്റിൽ എത്തിച്ച് കുടിവെള്ളം വിതരണം ചെയ്യുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഗ്രാമോദ്ധാരണത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ട്രീറ്റ് മെന്റ് പ്ലാന്റിനായി ഉദ്ദേശിച്ചിരുന്നത്. എന്നാൽ നിയമ തടസ്സങ്ങൾ പദ്ധതിയെ ബാധിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് സ്ഥലത്തിനായി സ്വകാര്യ വ്യക്തിയെ സമീപിച്ചതും അദ്ദേഹം സമ്മതം അറിയിച്ചതും. സ്ഥലത്തിനാവശ്യമായ 35 ലക്ഷം രൂപയിൽ 25 ലക്ഷം രൂപയാണ് എം.എൽ.എ ഫണ്ടിൽനിന്ന് നൽകുക. ബാക്കി 10 ലക്ഷം രൂപ ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകൾ നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...