വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ജലം എത്തിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്ത് അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂഗർഭ ജലത്തിൻറെ നില താഴുന്നതും കടലിലെ ജലനിരപ്പ് ഉയരുന്നതുമായ പ്രതിഭാസമാണ് ഇപ്പോൾ കാണുന്നത്. ഈ സ്ഥിതിയിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയോജിതമായി ഏറെ പ്രാധാന്യത്തോടെ ജൽ ജീവൻ മിഷൻ എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 70,82000 കുടുംബങ്ങളിൽ ജലം എത്തിക്കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. 17 ലക്ഷം കുടുംബങ്ങൾക്ക് ജലം എത്തിച്ചുകൊടുക്കാൻ 36 വർഷം വേണ്ടിവന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് ഇത് 38 ലക്ഷമായി ഉയർത്തി. ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ടു മണ്ഡലത്തിൽ ജനീഷ് കുമാർ എംഎൽഎ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയം ആണെന്നും മന്ത്രി പറഞ്ഞു.

വള്ളിക്കോട് പഞ്ചായത്തിലെ 3311 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷൻ ലഭിക്കുന്ന പദ്ധതിയാണ് 16.6 കോടി രൂപ ചെലവിൽ നടപ്പാക്കുന്നത്. വള്ളിക്കോട് പഞ്ചായത്തിലെ പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ നിന്നും ആറു കോടി രൂപ അനുവദിച്ചുള്ള പദ്ധതിയുടെയും പട്ടികജാതി കോർപ്പസ് ഫണ്ടിൽനിന്നുള്ള 1.69 കോടി രൂപയുടെ മൂർത്തിമുരുപ്പ് കുടിവെള്ള പദ്ധതിയുടെയും നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വള്ളിക്കോട് പഞ്ചായത്തിൽ വലിയ നേട്ടമാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അഡ്വ. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. രാജ്യത്തിൻറെ പല ഭാഗത്തും പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ ഉണ്ടായിട്ടും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിൽ മന്ത്രിയുടെ ഇടപെടൽ എടുത്തുപറയേണ്ടതാണെന്നും എംഎൽഎ പറഞ്ഞു. ശുദ്ധമായ കുടിവെള്ളം എല്ലായിടത്തും എത്തുക എന്നത് ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആന്റോ ആൻറണി എംപി പറഞ്ഞു.

ജില്ലാ കളക്ടർ എ ഷിബു, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം വി അമ്പിളി, വൈസ് പ്രസിഡന്റ് നീതു ചാർലി, വാട്ടർ അതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന രാജൻ, കെ ആർ പ്രമോദ്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോൺ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എംപി ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഗീതാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജി സുഭാഷ്, അംഗങ്ങളായ പത്മ ബാലൻ, എംവി സുധാകരൻ, ആൻസി വർഗീസ്, ജെ ജയശ്രീ, ജി ലക്ഷ്മി, ലിസി ജോൺസൺ, എൻ എ പ്രസന്നകുമാരി, അഡ്വ. തോമസ് ജോസ്, എം ആതിര, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ടി വി നാരായണൻ നമ്പൂതിരി, സിഡിഎസ് അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...