ജലമിത്ര – സ്കൂളുകളിൽ പരിശോധനാ ലാബുകൾ ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: ജലമിത്ര – സ്കൂളുകളിൽ പരിശോധനാ ലാബുകൾ ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നി മണ്ഡലത്തിലെ ജലസംരക്ഷണം ലക്ഷ്യമാക്കി എംഎൽഎ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയായ ജലമിത്രയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് ജല ഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിക്കുന്നത്. ഹരിത കേരള മിഷൻ്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജല ക്ലബ്ബുകൾ രൂപീകരിക്കും. വിദ്യാർത്ഥികളിൽ ജലസാക്ഷരതയും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഉള്ള അവബോധവും പ്രകൃതിവിഭവ പരിപാലനവും ലക്ഷ്യമാക്കിയാണ് ക്ലബ്ബുകൾ രൂപീകരിക്കുന്നത്.

ജല ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെയും ഭൂ ഗർഭ ജലവകുപ്പിന്റെയും സഹകരണത്തോടെ മൊബൈൽ ജല പരിശോധനാ ലാബുകൾ ഉപയോഗിച്ചുകൊണ്ട് ജലഗുണ നിലവാര പരിശോധനയും ജനകീയ ക്യാമ്പയിനും സംഘടിപ്പിക്കും. സംസ്ഥാന ഭൂ വിനിയോഗ വകുപ്പിന്റെ നേതൃത്വത്തിൽ 16 സർക്കാർ വകുപ്പുകൾ ആണ് ജലമിത്രയിൽ ഭാഗമാകുന്നത്. ജലമിത്ര പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള അവലോകനയോഗം കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്നു. ജലക്ഷാമം ലഘൂകരിക്കുന്നതിനായി ഭൂ ജല വിനിയോഗ വകുപ്പ്, ജല വിഭവ വകുപ്പ്, ഇറിഗേഷൻ വകുപ്പുകൾ, കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ഹരിത കേരള മിഷൻ, കുടുംബശ്രീ, സോഷ്യൽ ഫോറസ്റ്റ്, ഫിഷറീസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെയുള്ള 16 വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നേരത്തെ ജല വിഭവ വകുപ്പ് മന്ത്രി റോഷി യാസീൻ നിർവഹിച്ചിരുന്നു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിലുള്ള ഫീൽഡ് വിസിറ്റ് കണ്ടെത്തലുകളും പൂർത്തീകരിച്ചു രണ്ടാംഘട്ടമായ ബോധവൽക്കരണ പ്രവർത്തനങ്ങളും പങ്കാളിത്തപരമായ ജല സംരക്ഷണ രീതികളും പുരോഗമിക്കുകയാണ്. കേരള വാട്ടർ അതോറിറ്റി ജലഗുണനിലവാര ക്യാമ്പയിനായി ഫീൽഡ് തല ജല പരിശോധന കിറ്റ് ലഭ്യമാക്കും. കുടുംബശ്രീയുടെ സഹായത്തോടെ വിദ്യാർഥികൾക്ക് ശീതകാല പച്ചക്കറി തൈകൾ ക്രിസ്തുമസ് സമ്മാനമായി വിതരണം ചെയ്യുന്നതാണ് – ജല സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബുകൾ സംഘടിപ്പിക്കും. ഭൂഗർഭജല വകുപ്പ് നേതൃത്വത്തിൽ മേൽക്കൂര മഴവെള്ള സംഭരണികൾ സ്ഥാപിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ നടത്തും മണ്ണ് സംരക്ഷണ മണ്ണ് സർവ്വേ വകുപ്പ് മണ്ഡലത്തിലെ പ്രകൃതിദത്ത നീരുറവകൾ നവീകരിക്കുകയും മൈക്രോ വാട്ടർ പദ്ധതികൾ ഏറ്റെടുക്കുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...