ജലപീരങ്കികൾ ഒഴുക്കിയത് 23.04 ലക്ഷം ലീറ്റർ വെള്ളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍ സമരക്കാര്‍ക്ക്  നേരെ പോലീസ് ജലപീരങ്കികള്‍ പ്രയോഗിക്കുമ്പോള്‍ ഒരു ദിവസം ശരാശരി ഒഴുക്കുന്നത് 288000 ലക്ഷം ലിറ്റര്‍ വെള്ളം. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഇതു വരെ പോലീസ് ചീറ്റിച്ചത് 23.04 ലക്ഷം ലീറ്റര്‍ വെള്ളമാണ്.
കഴിഞ്ഞ എട്ട് ദിവസമായി തുടരുന്ന പ്രക്ഷോഭങ്ങളില്‍ പ്രതിഷേധക്കാരെ തുരത്താന്‍ പോലീസ് പ്രധാനമായും ഉപയോഗിക്കുന്നത് ജലപീരങ്കിയാണ്. പലപ്പോഴും വെള്ളം തീരുമ്പോള്‍ നിറയ്ക്കാന്‍ തോട്ടിലേക്കും പുഴയിലേക്കുമാണ് പോകുന്നത് എന്നും ആക്ഷേപമുണ്ട്.

ജലപീരങ്കിയുടെ മുകളില്‍ ഘടിപ്പിച്ച 2 പൈപ്പുകള്‍ (ഗണ്‍) വഴി ഒരു മിനിറ്റില്‍ 2000 മുതല്‍ 10000 ലീറ്റര്‍ വേഗത്തില്‍ വെള്ളം ചീറ്റാന്‍ കഴിയും. 150 മീറ്റര്‍ അകലെയുള്ളവരെപ്പോലും തുരത്തിയോടിക്കാനും വീഴ്ത്താനും ഹൈഡ്രോളിക് സംവിധാനത്തിലൂടെ കഴിയും. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരായതിനാല്‍ ശക്തിയും വേഗവും കുറച്ചാണ് ഇപ്പോഴുള്ള പീരങ്കി പ്രയോഗം. ഇത് ശക്തിയില്‍ ആഞ്ഞു വീശിയാല്‍ 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ സമരക്കാര്‍ ഒന്നടങ്കം വീണുപോകും. സംസ്ഥാനത്ത് 12 ജലപീരങ്കികളാണുള്ളത്. തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ 2 എണ്ണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...