ന്യൂഡല്‍ഹി: ജമാഅത്ത് അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റഫീഖ് ഖാസിമി അന്തരിച്ചു. ദേശീയ സെക്രട്ടറിയ്ക്കു പുറമെ യുപി അമീറായും പ്രവര്‍ത്തിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവുമായിരുന്നു.
വലിയ പണ്ഡിതനായിരിക്കെ തികഞ്ഞ ഭക്തിയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യമായ പക്വതയും കാണിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അമീര്‍ എം ഐ അബ്ദുള്‍ അസീസ് അഭിപ്രായപ്പെട്ടു. വിവിധ മുസ്ലിം സംഘടനാ നേതാക്കളുമായും പണ്ഡിതന്‍മാരുമായും ഉറ്റബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം മുസ്ലിം സമുദായ ഐക്യം സാധ്യമാവുന്നതിന് പരിശ്രമിച്ചയാളായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.