ഏഴു വിമാനങ്ങളിലായി 56 പ്രവാസികള്‍ ജില്ലയില്‍ എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏഴു വിമാനങ്ങളിലായി ജൂണ്‍ അഞ്ചിന് ജില്ലക്കാരായ 56 പേര്‍ എത്തി. 33 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 23 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഇവര്‍ എത്തിയത്.

മസ്‌കറ്റ് – കൊച്ചി വിമാനത്തില്‍ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേര്‍ എത്തി. ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും രണ്ടു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഖത്തര്‍ – കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ 35 പുരുഷന്മാര്‍ എത്തി. ഇവരില്‍ 25 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 10 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇറാക്കില്‍ നിന്നും കൊച്ചി വിമാനത്താവളം വഴി രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേര്‍ ജില്ലയിലെത്തി. ഇവരില്‍ രണ്ടു പേര്‍ കോവിഡ് കെയര്‍ സെന്ററിലും ഒരാള്‍ വീട്ടിലും നിരീക്ഷണത്തിലാണ്. ദുബായ്- കോഴിക്കോട് വിമാനത്തില്‍ ഒരു പുരുഷന്‍ ജില്ലയിലെത്തി. ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്.

ആഫ്രിക്കയില്‍ നിന്നും കൊച്ചി വിമാനത്താവളം വഴി എത്തിയ മൂന്നു പുരുഷന്മാരില്‍ രണ്ടു പേര്‍ കോവിഡ് കെയര്‍ സെന്ററിലും ഒരാള്‍ വീട്ടിലും നിരീക്ഷണത്തിലാണ്. രണ്ട് ബഹറൈന്‍ – കൊച്ചി വിമാനങ്ങളിലായി 11 പേര്‍ ജില്ലയിലെത്തി. ഇതില്‍ 10 പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ട്. ഇവരില്‍ രണ്ടു പേര്‍ കോവിഡ് കെയര്‍ സെന്ററിലും ഒന്‍പതു പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...