ഡല്‍ഹി: ജാമിയ മിലിയ സർവകലാശാലയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവെച്ചതായി എസ്എഫ്ഐ. എന്‍എസ്‌യുവുമായി ചേര്‍ന്ന് ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പ്രദര്‍ശനം സര്‍വകലാശാല അധികൃതര്‍ വിലക്കിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നും പ്രദർശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റും നിരോധിച്ചു.
സര്‍വകലാശാല അധികൃതര്‍ നേതാക്കളെ ചർച്ചക്ക് വിളിപ്പിച്ച് പോലീസിന് കൈമാറി എന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ വന്‍ സന്നാഹമൊരുക്കിയിരുന്നു പോലീസ്. നാല് വിദ്യാര്‍ഥികളെ കരുതല്‍ തടങ്കലിലാക്കി. ഗേറ്റുകള്‍ അടച്ച പോലീസ് വിദ്യാര്‍ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. ഇത് വാക്കുതര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ആറുമണിക്കാണ് എസ്എഫ്ഐയും എന്‍എസ്‌യുവും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നത്.