സി.ആർ.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം

For full experience, Download our mobile application:
Get it on Google Play

ജമ്മുകശ്മീർ : ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ സി.ആർ.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സി.ആർ.പി.എഫ്. ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു.

ജമ്മുകശ്മീരിലെ സാംബാ ജില്ലയില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായി നേരത്തെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നിയന്ത്രണ രേഖ കടന്നാണ് ഡ്രോണുകള്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയിലാണ് ബരിബ്രാഹ്മണ, ചിലാഡ്യ, ഗാഗ്‌വാള്‍ എന്നിവിടങ്ങളിലായി മൂന്ന് ഡ്രോണുകള്‍ കണ്ടെത്തിയത്.

ഏതാനും ആഴ്ചകളായി ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ സുരക്ഷാ സേന വെടിവെച്ചിടുകയും ചെയ്തിരുന്നു. ഇന്നലെ കണ്ടെത്തിയ ഡ്രോണുകളിലൊന്ന് പാക് പ്രദേശത്തേക്ക് കടന്നതായും രണ്ടെണ്ണം വേഗത്തില്‍ തന്നെ അപ്രത്യക്ഷമായെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് മുമ്പ് സാംബ ജില്ലയിലും ജമ്മുവിലുമായി നാലിടങ്ങളില്‍ സംശയാസ്പദമായി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഗ്രനേഡ് ആക്രമണം ഉണ്ടായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...