പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രത്തിന് തിരുവന്‍വണ്ടൂരില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം തിരുവന്‍വണ്ടൂര്‍ ക്ഷേത്ര ജംഗ്ഷനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിള ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ ആദ്യവില്പന നിര്‍വ്വഹിച്ചു. രാജ്യത്തെ സാധാരണക്കാരായിട്ടുള്ള ജനങ്ങള്‍ക്ക് വളരെ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഗുണമേന്മയുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിക്കാന്‍ ഭാരത സര്‍ക്കാര്‍ വളരെ ബൃഹത്തായിട്ട് ആവിഷ്കരിച്ച പദ്ധതിയാണ് ജന്‍ ഔഷധി. ഇതിന്റെ ഗുണങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഇന്ന് ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ആദ്യ വില്പന നിര്‍വ്വഹിച്ചുകൊണ്ട് എം.വി ഗോപകുമാർ പറഞ്ഞു. വാര്‍ഡ് അംഗം പുഷ്പകുമാരി മൂരുത്തിട്ട, ഗ്രാമപഞ്ചായത്തംഗങ്ങളായ നിഷ ടി നായര്‍, ശ്രീവിദ്യാ സുരേഷ്, കെ.ആര്‍ രാജ് കുമാര്‍, സജു ഇടയ്ക്കല്ലില്‍, ബ്ലോക്ക് അംഗങ്ങളായ ടി.ഗോപി, രശ്മി സുഭാഷ് വിവിധ രാഷ്ടീയ സംഘടനാ നേതാക്കൾ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....