മെട്രോയുടെ പേട്ടമുതല്‍ എസ്‌എന്‍ ജങ്ഷന്‍വരെയുള്ള പാതയില്‍ പരീക്ഷണ ഓട്ടം ഞായര്‍ രാത്രി 12 മുതല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മെട്രോയുടെ പേട്ടമുതല്‍ എസ്‌എന്‍ ജങ്ഷന്‍വരെയുള്ള പാതയില്‍ പരീക്ഷണ ഓട്ടം ഞായര്‍ രാത്രി 12 മുതല്‍ തിങ്കള്‍ പുലര്‍ച്ചെവരെയും തിങ്കള്‍ രാത്രി 12 മുതല്‍ ചൊവ്വ പുലര്‍ച്ചെവരെയും നടക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ അറിയിച്ചു. മെട്രോ പാത എസ്‌എന്‍ ജങ്ഷന്‍വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22ല്‍നിന്ന് 24 ആകും. വടക്കേക്കോട്ട, എസ്‌എന്‍ ജങ്ഷന്‍ സ്റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. കെഎംആര്‍എല്‍ നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യപാതയാണ് രണ്ടുകിലോമീറ്റര്‍ വരുന്ന പേട്ട – എസ്‌എന്‍ ജങ്ഷന്‍.

2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്ന് അടച്ചുപൂട്ടലും ഉണ്ടായെങ്കിലും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി. പൈലിങ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് പാത തയ്യാറായത്. 453 കോടി രൂപയാണ് മൊത്തം നിര്‍മാണച്ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി ചെലവായി. തിങ്കള്‍ മുതല്‍ സര്‍വീസ് സമയം പുനഃക്രമീകരിച്ചു. കോവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനാല്‍ കൊച്ചി മെട്രോ തിങ്കള്‍ മുതല്‍ ട്രെയിന്‍ സര്‍വീസിനിടയിലെ ഇടവേള കുറയ്ക്കുന്നു. തിങ്കള്‍ മുതല്‍ ശനിവരെ തിരക്കുകൂടിയ സമയങ്ങളില്‍ ഏഴരമിനിറ്റ് ഇടവിട്ടും തിരക്ക് കുറഞ്ഞസമയത്ത് ഒമ്പത് മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...