ഗുണ്ടയെ കാപ്പ പ്രകാരം ജയിലില്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും മോഷണം, പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ചങ്ങനാശ്ശേരി താലൂക്കില്‍ കങ്ങഴ വില്ലേജില്‍ കൊറ്റംചിറ ഭാഗത്ത് തകിടിയേല്‍ വീട്ടില്‍ ബിനു മകന്‍ അബിനെ കരുതല്‍ തടങ്കലിലാക്കി.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിനാണ് ഉത്തരവിട്ടത്. അബിനെ കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.

കറുകച്ചാല്‍, മണിമല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആളുകളെ ആക്രമിച്ച്‌ കവര്‍ച്ച നടത്തിയ കേസ്സുകളിലും മുണ്ടക്കയം പീരുമേട് പോലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണ കേസ്സുകളിലും പ്രതിയായ അബിന്‍ നാട്ടില്‍ ലഹളയുണ്ടാക്കുന്നതിന് ഇടയിരിക്കപ്പുഴ ഭാഗത്തെ ആരാധനാലയങ്ങള്‍ ആക്രമിച്ച കേസ്സിലും പ്രതിയാണ്. മണിമല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്സില്‍ റിമാന്റില്‍ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...