ജാന്‍ ബീവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പെരുവമ്പില്‍ ജാന്‍ ബീവി (40 )യെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. അയ്യപ്പന്‍ എന്ന ബഷീറിനെ തമിഴ്നാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. വഴക്കിനിടയില്‍ ജാന്‍ ബീവിയെ കഴുത്തറുത്ത് കൊന്നെന്ന് പ്രതി മൊഴി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കൊലപാതകം നടത്തിയശേഷം ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പ്രതിയായ അയ്യപ്പന്‍ ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ തമിഴ് നാട്ടിലേക്ക് കടന്നത്.

കമ്പം, തേനി ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്ന് രാവിലെയാണ് അന്വേഷണ സംഘം പിടികൂടിയത്. പുതുനഗരത്ത് എത്തിക്കുന്ന പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. പത്തു വര്‍ഷമായി ജാന്‍ ബീവിയും അയ്യപ്പന്‍ എന്ന ബഷീറും ഒരുമിച്ചായിരുന്നു ജീവിതം.

പാഴ്മരങ്ങള്‍ മുറിക്കുന്നതായിരുന്നു ജോലി. തൊഴില്‍ ഇടത്തോട് ചേര്‍ന്ന ഒഴിഞ്ഞ സ്ഥലത്ത് താമസിക്കുകയായിരുന്നു പതിവ്. സംഭവദിവസം രാത്രി കൊലപാതകം നടന്ന പെരുവമ്പിലെ റോഡ് വക്കില്‍ വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നാണ് കനാല്‍ക്കരയിലെത്തിയത്. വഴക്കിനൊടുവില്‍ അയ്യപ്പന്‍ ജാന്‍ ബീവിയെ കഴുത്തറുത്തത് കൊലപ്പെടുത്തുകയായിരുന്നു. പരിസരത്ത് നിന്ന് മദ്യക്കുപ്പിയും ഭക്ഷണാവശിഷ്ടവും ജാന്‍ ബീവിയുടെ തുണികളടങ്ങിയ സ‍ഞ്ചിയും കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...