ന്യൂഡല്‍ഹി: ജനശതാബ്ദി ഉള്‍പ്പടെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. തിരുവന്തപുരം-കോഴിക്കോട്, കണ്ണൂര്‍-തിരുവന്തപുരം ജനശതാബ്ദി എക്സ്പ്രസുകളും എറണാകുളം-തിരുവനന്തപുരം എക്സ്പ്രസുമാണ് റദ്ദാക്കിയത്.
ശനിയാഴ്ച മുതല്‍ ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാരില്ലാത്തതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്നാണ് സൂചന. നേരത്തെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പല ട്രെയിനുകളുടേയും സ്റ്റോപ്പ് റെയില്‍വേ റദ്ദാക്കിയിരുന്നു. ലാഭകരമല്ലാത്ത സ്റ്റോപ്പുകളാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ച 80 സ്പെഷ്യല്‍ ട്രെയിനുകളില്‍ ഒന്നും പോലും കേരളത്തിലൂടെ സര്‍വീസ് നടത്തുന്നില്ല.