വിശപ്പു രഹിത ജനകീയഹോട്ടലുകള്‍ ; 100 ശതമാനം നേട്ടം കൈവരിച്ച്‌ പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ്‌രഹിത കേരളം പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ മികച്ച സ്വീകാര്യത. ജില്ലയിലെ 57 തദ്ദേശ സ്ഥാപനങ്ങളിലായി 59 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. 20 രൂപയ്ക്ക് രുചികരവും ഗുണമേന്മയുള്ള ഉച്ചഭക്ഷണം നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ 1000 ജനകീയ ഭക്ഷണശാലകളാണ് ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ജനകീയഹോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ചുമതലയും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കാണ്.

ജനകീയ ഹോട്ടലിന് റിവോള്‍വിംഗ് ഫണ്ടായി ഓരോ ബ്ലോക്ക് പഞ്ചായത്തും വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ 20,000 രൂപയും ജില്ലാ പഞ്ചായത്ത് 10,000 രൂപയും വകയിരുത്തിയിട്ടുണ്ട്. യൂണീറ്റിന് പ്രാരംഭ ചിലവിലേക്ക് റിവോള്‍വിംഗ് ഫണ്ടായി 50,000 രൂപയും ഒരു ഊണിന് സബ്സിഡിയായി 10 രൂപയും കുടുംബശ്രീ ജില്ലാമിഷന്‍ നല്‍കുന്നു.

രുചികരവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ന്യായവിലയ്ക്ക് നല്‍കുന്നതിനായി നാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന യൂണീറ്റുകള്‍ രൂപീകരിച്ചാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. 59 ഹോട്ടലുകളിലായി 236 കുടുംബങ്ങള്‍ക്കു വരുമാനം ഉറപ്പാക്കാന്‍ സാധിച്ചു. സെപ്റ്റംബര്‍ 16ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ 59-ാമത്തെ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതോടെ 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി പത്തനംതിട്ട ജില്ലാമിഷന് ജനകീയ ഹോട്ടല്‍ ആരംഭിച്ച്‌ 100 ശതമാനത്തിന്‍ മേല്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചതായി കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...