20 രൂപക്ക് ഊണ് ഇനിയും വടക്കേടത്തുകാവിലും ; ഏറത്ത് പഞ്ചായത്ത് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏറത്ത് പഞ്ചായത്തിലെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനോദ്ഘാടനം വടക്കടത്തുകാവില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2020-2021 ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പ് രഹിതം കേരളം പദ്ധതിയില്‍ ആയിരം ജനകീയ ഹോട്ടല്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വടക്കടത്തുകാവ് ജങ്ഷനില്‍ ജനകീയ ഹോട്ടല്‍ തുടങ്ങിയത്.

പഞ്ചായത്ത് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നല്‍കിയാണ് ഹോട്ടല്‍ തുടങ്ങിയത്. ഉച്ചയൂണിന് 20 രുപയാണ് നിരക്ക്. പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശൈലേന്ദ്ര നാഥ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രമതി രവി, പഞ്ചായത്ത് വികസനകാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് കുമാര്‍, ഗ്രാമ പഞ്ചായത്തംഗക്കളായ ടി ഡി സജി, പ്രസന്ന വിജയകുമാര്‍, ഷെല്ലി ജോണ്‍, സരസ്വതി, ബാബു  ചന്ദ്രന്‍, സുജാ സാബു, റോസമ്മ ഡാനിയേല്‍, ബിജി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഉഷാ ഉദയന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ഷൈലജ, പഞ്ചായത്ത് പ്ലാന്‍ കോര്‍ഡിനേറ്റര്‍ രതീഷ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ധന്യ, രമ്യ, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ അജിത എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...

‘ബലാത്സംഗ കേസ് ഒതുക്കിത്തീർക്കാൻ ഭാര്യ 5 കോടി ആവശ്യപ്പെട്ടു’ ; ഭഗവന്ത് മൻ രാജിവെക്കണമെന്ന്...

0
ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം....