ജില്ലയിലെ ആദ്യത്തെ ഓപ്പണ്‍ ജിം ചെന്നീര്‍ക്കര പഞ്ചായത്തില്‍ ; അടുത്തത് പത്തനംതിട്ട നഗരസഭയിലും ഓതറയിലും

For full experience, Download our mobile application:
Get it on Google Play

ചെന്നീര്‍കര : ജില്ലയിലെ ആദ്യത്തെ ഓപ്പണ്‍ ജിം ചെന്നീര്‍ക്കര പഞ്ചായത്തിലാണെന്നും എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിം ആരംഭിച്ചിരിക്കുന്നതെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ചെന്നീര്‍ക്കര പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ആരോഗ്യ വകുപ്പിന്റെ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വീണാ ജോര്‍ജ് എംഎല്‍എ.

വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കുക എന്ന ഉദ്ദേശത്തോടെയാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ജിം അനുവദിച്ചത്. ആറന്മുള മണ്ഡലത്തില്‍ ഇരവിപേരൂര്‍ പഞ്ചായത്തിലെ ഓതറയിലും പത്തനംതിട്ട നഗരസഭയിലും ഓപ്പണ്‍ ജിം ആരംഭിക്കുമെന്നും വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു.
ആര്‍ദ്രം ജനകീയ ക്യാമ്പയിനോട് അനുബന്ധിച്ച് ജീവിതശൈലി രോഗനിയന്ത്രണത്തിന്റെ ഭാഗമായി ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച മൂന്നു ലക്ഷം രൂപ ഉപയോഗിച്ചാണ് ആരോഗ്യവകുപ്പിന്റെയും എന്‍.എച്ച്.എമ്മിന്റെയും നേതൃത്വത്തില്‍ പ്രക്കാനത്ത് ഓപ്പണ്‍ ജിം സ്ഥാപിച്ചത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ വിവിധ വ്യായാമ ഉപകരണങ്ങളായ സീറ്റഡ് ലെഗ് സ്ട്രെച്ച്, ഡബിള്‍ ലാറ്ററല്‍ പുള്‍, എയര്‍ വോക്കര്‍, ക്രോസ് സ്റ്റെപ്പര്‍, ചിന്‍ അപ് ബാര്‍ എന്നിങ്ങനെ വിവിധ ഉപകരണങ്ങളാണ് ഇവിടെ സജീകരിച്ചിരിക്കുന്നത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വേണം ഉപകരണങ്ങള്‍ ഉപയോഗിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍, ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിനു ജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എസ് പാപ്പച്ചന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ.കെ സജി, ശ്രീലത ശശി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി സുരേഷ്‌കുമാര്‍, ജോസ്മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...