അര്‍ണബ് ഗോസ്വാമിയ്ക്കെതിരെയുള്ള എഫ്.ഐ.ആര്‍ ബോംബെ ഹൈക്കോടതി സസ്പെന്‍ഡുചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബയ്: റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്കെതിരെയുള്ള എഫ്.ഐ.ആര്‍ ബോംബെ ഹൈക്കോടതി ഇന്ന് സസ്പെന്‍ഡുചെയ്തു. പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കാനും സോണിയ ഗാന്ധിയെ അപമാനിക്കാനും ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് നടപടി. അര്‍ണബിനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്നും പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ കേസില്‍ തുടര്‍നടപടികളുണ്ടാവരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം അര്‍ണബ് നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചര്‍ച്ചക്കിടെ ചോദിച്ചത്.

പരാമര്‍ശം വിവാദമായതോടെ അര്‍ണബിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച്‌ അര്‍ണബ് രംഗത്തെത്തുകയും തനിക്ക് എന്തുസംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയാഗാന്ധിക്കായിരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...

വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട്: മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച...