സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നില്ല ; ജില്ലയിലെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: വിശപ്പ് രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ സബ്സിഡി ലഭ്യമാകാത്തത് മൂലം പലതും അടച്ചുപൂട്ടി. 2020 ല്‍ ആണ് ജനകീയ ഹോട്ടലുകള്‍ സംസ്ഥാനത്ത് ആവിഷ്‌ക്കരിക്കുന്നത്. വിശന്നിരിക്കുന്ന ഒരാള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഒരു നേരത്തെ ഭക്ഷണം എങ്കിലും നല്‍കണം എന്ന ആശയമാണ് പദ്ധതിക്ക് പിന്നില്‍. 1180 ഹോട്ടലുകള്‍ വഴി 4485 വനിതാ ജീവനക്കാര്‍ ആണ് ഇതിലൂടെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്.

ഭക്ഷ്യ പൊതു വിതരണ വകുപ്പില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ട് പോയിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കാണ് നടത്തിപ്പ് ചുമതല. എന്നാല്‍ സര്‍ക്കാര്‍ സബ്സിഡി ലഭ്യമാകാതെ വന്നതോടെ ജില്ലയിലെ ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം താളം തെറ്റി. സബ്സിഡി തുക ഉടന്‍ ലഭ്യമാക്കും എന്നാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ഉറപ്പ് നല്കിയിരുന്നത്. ഈ പ്രതീക്ഷയില്‍ ജീവനക്കാരായ വീട്ടമ്മമാര്‍ സ്വന്തം കയ്യിലെ പണം വിനിയോഗിച്ചാണ് ഹോട്ടലുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍ സബ്സിഡി തുക ലഭിക്കാതെ വന്നതോടെ ഇവരും പ്രതിസന്ധിയിലായി.

കോന്നി താലൂക്കിലും നിരവധി ജനകീയ ഹോട്ടലുകള്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ കോന്നി, അരുവാപ്പുലം, പ്രമാടം അടക്കമുള്ള പഞ്ചായത്തുകളില്‍ ഹോട്ടലുകള്‍ പൂട്ടി. കോന്നിയില്‍ ദിവസങ്ങള്‍ മാത്രമാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിച്ചത്. കിലോക്ക് അറുപത് രൂപ വിലയുള്ള അരി വാങ്ങിയാണ് അച്ചാറും, തോരനും, കറികളും ഉള്‍പ്പെടെ ഇരുപത് രൂപ നിരക്കില്‍ ജനകീയ ഹോട്ടലുകള്‍ വഴി ഊണ് നല്‍കുന്നത്. എന്നാല്‍ ഈ ഇരുപത് രൂപ നിരക്കില്‍ നല്‍കുന്ന ഊണ് ലാഭകരമല്ല എന്നും സ്‌പെഷ്യലായി വാങ്ങുന്ന മീന്‍ വിഭവങ്ങള്‍ കൂടി ഉണ്ടെങ്കിലേ ലാഭം കിട്ടു എന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പലപ്പോഴും ആളുകള്‍ മീന്‍ വിഭവങ്ങള്‍ വാങ്ങാറില്ല എന്നതും ലാഭത്തെ ഇല്ലാതാക്കുന്നു.

സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കിയ ഒരു പദ്ധതിയാണ് സബ്സിഡി കിട്ടാതായതോടെ പ്രതിസന്ധിയില്‍ ആയത്. നിരവധി സാധാരണക്കാരായ ആളുകള്‍ ഒരു നേരത്തെ അന്നത്തിന് സമീപിച്ചിരുന്നതും സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളെ ആയിരുന്നു. സംസ്ഥാനത്ത് ജനകീയ ഹോട്ടലുകളിലെ ഈ പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകണം എന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...