ജനതാദള്‍ എസ്​ – എല്‍.ജെ.ഡി ലയനം ഉടന്‍ യാഥാര്‍ഥ്യമാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ മന്ത്രി കെ. കൃഷ്​ണന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: ജനതാദള്‍ എസ്​ -എല്‍.ജെ.ഡി ലയനം ഉടന്‍ യാഥാര്‍ഥ്യമാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ മന്ത്രി കെ. കൃഷ്​ണന്‍കുട്ടി. ജനതാദള്‍ എസ്​ ഉത്തരമേഖല നേതൃ കണ്‍വെന്‍ഷനുശേഷം മാധ്യമ പ്രവര്‍ത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ജെ.ഡിയുടെ സംസ്​ഥാന പ്രസിഡന്‍റുമായി ഈ വിഷയത്തില്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴദ്ദേഹം അനുകൂല നിലപാടാണ്​ സ്വീകരിച്ചത്​. ഈ മാസം തന്നെ ലയനം യാഥാര്‍ഥ്യമാവുമെന്നാണ്​ കരുതുന്നത്​. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റി​ന്‍റെ കാര്യം നോക്കിയല്ല ലയനം. രാജ്യം അടിയന്തിരാവസ്​ഥയേക്കാള്‍ അതിഭീകര ഘട്ടത്തിലൂടെ​ കടന്നുപോവു​േമ്ബാള്‍ ചെറുത്തുനില്‍പ്പിന്​ സോഷ്യലിസ്​റ്റുകളുടെ ഏകീകരണം വേണം. വടകര സീറ്റി​ന്‍റെ കാര്യത്തിലുള്‍പ്പെടെ തര്‍ക്കമില്ല.

ഒരുപാര്‍ട്ടിയാവുമ്പോള്‍ സീറ്റിനെ ​ചൊല്ലി തര്‍ക്കമുണ്ടാവില്ല. എച്ച്‌​.ഡി. കുമാരസ്വാമിയുടെ ബി.ജെ.പി അനുകൂല നിലപാട്​ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയൊന്നില്ലെന്ന്​ ദേവഗൗഡ തന്നെ വ്യക്​തമാക്കിയതാണന്നായിരുന്നു മന്ത്രിയുടെ മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...