ജണ്ടായിക്കൽ – വലിയകുളം -അത്തിക്കയം റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: ജണ്ടായിക്കൽ – വലിയകുളം -അത്തിക്കയം റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. 4 കോടി രൂപ ചിലവഴിച്ചുള്ള റോഡ് പുനരുധരണത്തിൽ നിരവധി അപാകതകൾ ചൂണ്ടിക്കാട്ടിയും നിർമ്മാണം നടന്ന സ്ഥലങ്ങളിൽ ടാറിങ് ഇളകിയത് സംബന്ധിച്ചും ജനങ്ങൾ പരാതി നൽകുകയും നിരവധി മാധ്യമ വാർത്തകൾ വരികയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ചീഫ് എൻജിനീയർ അടക്കമുള്ള ഉന്നതതല സംഘവും പൊതുമരാമത്ത് ക്വാളിറ്റി വിഭാഗവും റോഡിൽ പരിശോധന നടത്തിയിരുന്നു എങ്കിലും പരാതിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ല. പെരുമാറ്റ ചട്ടം നിലവിൽ ഉണ്ടായിരുന്നതിനാൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രം സ്വീകരിച്ച നടപടികൾ ഫലം കാണാത്തതിനാലാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപെട്ട് ഇപ്പോൾ കത്ത് നൽകിയത്. റോഡ് നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് എംഎൽഎ മന്ത്രിയോട് ആവശ്യപെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തേനിയിൽ നിന്ന് എരുമേലിയിലേക്ക് പുതിയ ശബരി റെയിൽപ്പാത നിർമ്മാണം ; സർവേയ്ക്ക് അനുമതി

0
ചെന്നൈ : തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമിക്കുന്ന കാര്യം...

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി പ്രവീന്റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ...

കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി ; 570 പേര്‍ക്ക് പരുക്ക്

0
ബൊഗോട്ട : കൊളംബിയയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132...

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. വെള്ളക്കെട്ട്...