കലികാലത്തെ തരണം ചെയ്യാൻ നാമജപം അനിവാര്യം : മാതാ കൃഷ്ണാനന്ദ പൂർണിമാമയി

For full experience, Download our mobile application:
Get it on Google Play

റാന്നി: കലിയുഗ കാലത്താണ് നാം ജീവിക്കുന്നതെന്നും ഈ കലുഷിതമായ ഘട്ടത്തെ തരണം ചെയ്യാൻ നാമ ജപം പ്രധാന ആയുധമാണെന്നും കിടങ്ങന്നൂർ വിജയാനന്ദാശ്രമം സ്വാമിനി മാതാ കൃഷ്ണാനന്ദ പൂർണിമാമയി. റാന്നിയിൽ നടക്കാനിരിക്കുന്ന അയ്യപ്പ മഹാ സത്രത്തിനു മുന്നോടിയായി നടക്കുന്ന നാരായണീയ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിനി. ഇത്തരം ഒരു യജ്ഞത്തിൽ പങ്കെടുക്കാൻ കഴിയുന്നത് ഭാഗ്യമാണ്. ഈശ്വാരാനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഇത്തരം സത് സംഗങ്ങൾ നടത്തുവാനും പങ്കെടുക്കുവാനും അവസരമുണ്ടാകൂ. നിരന്തര നാമജപം മനസ്സിനെ ശുദ്ധമാക്കും. കൂട്ടായ നാമ ജപം പ്രകൃതിയെ ശുദ്ധമാക്കും. 9 ദിവസമായി മണികണ്ഠനാൽത്തറയിൽ നടന്നു വരുന്ന അമ്മമാരുടെ നേതൃത്വത്തിലുള്ള നാരായണീയ പാരായണ യജ്ഞം അത്ഭുതപ്പെടുത്തുകയാണ്. അമ്മമാരുടെ ഈശ്വര വിശ്വാസത്തിന്റെ ദൃഢത മാത്രമല്ല ഇതെന്നും സമൂഹത്തിന്റെ മുഴുവൻ ബാധ്യത ഏറ്റെടുക്കുക കൂടിയാണ് അവർ ചെയ്യുന്നതെന്നും പറഞ്ഞു.

കിടങ്ങന്നൂർ വിജയനാനന്ദാശ്രമം നാരയണീയ പാരായണ സമിതിയാണ് ഇന്നലെ പാരായണീയ യജ്ഞം നടത്തിയത്. പാരായണീയ യജ്ഞത്തിൽ സമൂഹത്തിന്റെ നാനാ തുറയിലുള്ള ജനങ്ങളും പങ്കെക്കുന്നുണ്ട്. പതിവ് പോലെ 9ാം ദിവസവും അന്നദാന യജ്‌ഞം നടന്നു. നാരായണീയ അന്നദാന യജ്ഞങ്ങളിൽ സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, സാബു പി, ഷിബുലാൽ, കുളത്തൂർ മുഴി, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...