Friday, May 3, 2024 4:23 am

വൃക്ക ദാനം ചെയ്യുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമോ ? അറിയേണ്ടതെല്ലാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൃക്ക ദാനം ചെയ്യുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ ? എല്ലാവരുടേയും സംശയമാണ്. കേരളത്തില്‍ തന്നെ ലക്ഷകണക്കിന് ഡയാലിസിസ് രോഗികളുണ്ട് . ഈ രോഗത്തിന്റെ അവസാന ഘട്ടത്തിൽ ശാശ്വത പരിഹാരം വൃക്കമാറ്റിവയ്ക്കൽ അഥവാ ട്രാൻസ്പ്ലാന്റ് ആണ്. കേരളത്തിൽ തന്നെ പതിനായിരക്കണക്കിന് രോഗികൾ വൃക്ക മാറ്റിവയ്ക്കലിന് വേണ്ടിയുള്ള വെയ്റ്റിംഗ് ലിസ്റ്റിലുണ്ട് .

വൃക്ക മാറ്റിവയ്ക്കലിനുള്ള എന്തെല്ലാമാണ് പ്രധാന തടസ്സങ്ങള്‍ :
വൃക്കയുടെ ലഭ്യതക്കുറവ് തന്നെയാണ് പ്രധാന തടസ്സം. നിലവിലുള്ള നിയമം അനുസരിച്ചു വൃക്ക സ്വീകരിക്കാവുന്നത് മൂന്നു തരത്തിലാണ് :
1 ) രോഗിയുടെ ബന്ധത്തിലുള്ളവർ (ലൈവ് റിലേറ്റഡ് ഡോണർ)
2 ) പ്രതിഫലം ഇച്ഛിക്കാതെ സഹജീവിയോടുള്ള കാരുണ്യം കൊണ്ട് സ്വമേധയാ അവയവ ദാനത്തിനു മുന്നോട്ടു വരുന്നവർ (അൾട്രൂസ്റ്റിക് ഡോണർ)
3 ) മസ്തിഷ്ക മരണം സംഭവിച്ചവർ (കടാവറിക് ഡോണർ)
രക്തഗ്രൂപ്പിന്റെ ചേർച്ചയാണ് ദാതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഏറ്റവും പ്രധാനഘടകം. ജീവിതശൈലി രോഗങ്ങൾ സർവ സാധാരണമായതോടുകൂടി പൂർണാരോഗ്യമുള്ള ദാതാക്കളെ ലഭിക്കുന്നതും പ്രയാസമായിരിക്കുന്നു.

വൃക്കദാനം ഒരിക്കലും അപകടകാരിയല്ല. വൃക്കദാതാവിനെ അനേകം ടെസ്റ്റുകൾക്ക് വിധേയരാക്കാറുണ്ട്. അത് സ്വീകർത്താവിനു വൃക്ക അനുയോജ്യമാകും എന്ന് ഉറപ്പിക്കുക മാത്രമല്ല ദാതാവിനു അവയവദാനം ചെയ്യുന്നത് കൊണ്ട് ഭാവിയിൽ ഒരു ഭവിഷ്യത്തുകളും ഉണ്ടാവുന്നില്ല എന്ന് ഉറപ്പിക്കാനും വേണ്ടി കൂടിയാണ്. ഓപ്പറേഷൻ സമയത്തു സങ്കീർണത ഉണ്ടാവില്ല എന്ന് ഉറപ്പിക്കാൻ ഡോക്ടർമാരുടെ ഒരു പാനൽ ദാതാവിനെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നു.

രണ്ടു രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയയിലൂടെ ആണ് വൃക്ക ദാതാവിൽ നിന്നും വേർപ്പെടുത്തി എടുക്കുന്നത്. മൂന്നു തരത്തിൽ വൃക്ക നീക്കം ചെയ്യാം .
1 ) വയറു കീറിയുള്ള സർജറി അഥവാ ഓപ്പൺ നെഫ്രക്ടമി
2 ) താക്കോൽ ദ്വാര ശസ്ത്രക്രിയ അഥവാ ലാപ്രോസ്‌കോപ്പിക് നെഫ്രക്ടമി
3 ) റോബോട്ടിക് അസ്സിസ്റ്റഡ് നെഫ്രക്ടമി
ലാപ്രോസ്‌കോപ്പിക്, റോബോട്ടിക് സർജറിക്കു വിധേയരാകുന്ന ദാതാക്കൾക്ക് ഓപ്പറേഷനു ശേഷമുള്ള വേദന വളരെ കുറവാണ്. മൂന്നാം ദിവസം കഴിയുമ്പോൾ ഡിസ്ചാർജ് ആവുകയും ഒരാഴ്ചയ്ക്ക് ശേഷം വിശ്രമം അവസാനിപ്പിക്കുകയും ചെയ്യാം.

വൃക്കദാതാവിന് സാധാരണ ജീവിതം സാധിക്കുന്നതാണ്. ഒരു വൃക്ക മാത്രമാവുമ്പോൾ അതിനു രണ്ടു വൃക്കകളുടെയും ജോലി ചെയ്യാനുള്ള കഴിവ് സ്വയവേ നേടുന്നത് (അഡാപ്റ്റീവ് ഹൈപ്പർ ഫിൽറ്ററേഷൻ) കൊണ്ട്, ദാതാക്കൾക്ക് സാധാരണ ജീവിതം പ്രാപ്യമാണ്. വൃക്ക ദാനത്തിനു ശേഷം സ്ത്രീകൾക്ക് ഗർഭധാരണവും പ്രസവവുമെല്ലാം മറ്റേതൊരാളെ പോലെതന്നെ സാധ്യമാണ്. വൃക്കദാതാവ് സ്ഥിരമായി മരുന്നുകൾ കഴിക്കേണ്ട ആവശ്യമില്ല. ഡിസ്ചാർജിനു ശേഷം മരുന്നുകളുടെ ആവശ്യമില്ല .വൃക്കദാനം ഏറ്റവും മഹത്തരമായ ഒരു ദാനമാണ്. ജീവിതയാത്രയിൽ പെട്ടെന്ന് നിരാലംബരായി പോകുന്ന നമ്മുടെ സഹജീവികളോട് ചെയ്യാവുന്ന ഏറ്റവും വലിയ ഒരു പുണ്യപ്രവൃത്തി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...