ഒമിക്രോൺ ഭീതി ; വിദേശ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി ജപ്പാൻ

For full experience, Download our mobile application:
Get it on Google Play

ടോക്യോ : ലോകത്ത് ഒമിക്രോൺ വകഭേദം ഭീതി പടർത്തുന്ന സാഹചര്യത്തിൽ വിദേശ സന്ദർശകരെ പൂർണമായും വിലക്കി ജപ്പാൻ. താൽകാലികമായാണ് വിലക്ക്. ജപ്പാനിൽ കോവിഡ് തരംഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനിന്‍റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു.

മുൻകരുതൽ നടപടികൾ ചൊവ്വാഴ്ച മുതൽ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട ബിസിനസ് സന്ദർശകർ, വിദേശ വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങിയവർക്കായി ജപ്പാൻ ഇളവുകൾ അനുവദിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ വീണ്ടും നടപ്പാക്കിയേക്കും. പുതിയ ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാത്ത സാഹചര്യത്തിൽ മാസ്ക് ധരിക്കൽ ഉൾപ്പെടെ കോവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.

അതിവേഗം പടരുന്നതാണോ കൂടുതൽ മാരകമാണോ എന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ വിദേശത്തുനിന്ന് എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇസ്രയേൽ വിദേശ യാത്രികരെ വിലക്കിയിരുന്നു. മൊറോക്കോ വിദേശത്തുനിന്നെത്തുന്ന എല്ലാ വിമാനങ്ങൾക്കും തിങ്കളാഴ്ച മുതൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...