ന്യൂഡല്‍ഹി : രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച ജസീക്കലാല്‍ വധം, പ്രതിയെ മോചിപ്പിച്ചു. ജെസീക്കാലാലിനെ വെടിവെച്ചു കൊന്ന കേസിലെ കുറ്റവാളി മനു ശര്‍മയെ ആണ് ജയില്‍ മോചിതനാക്കിയത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജീവപര്യന്തം ശിക്ഷ വെട്ടിക്കുറച്ച് മനുശര്‍മയെ മോചിപ്പിച്ചത്.
1999ലാണ് കോണ്‍ഗ്രസിന്റെ മുന്‍ രാജ്യസഭ എം.പിയായ വിനോദ് ശര്‍മയുടെ മകന്‍ മനുശര്‍മ ജെസീക്കലാലിനെ വെടിവച്ച് കൊലപ്പെടുത്തിയത്. വിചാരണക്കോടതി വെറുതെ വിട്ടെങ്കിലും 2006ല്‍ ഡല്‍ഹി സര്‍ക്കാര്‍ മനു ശര്‍മയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പതിനാല് വര്‍ഷം തടവില്‍ കഴിഞ്ഞ മനുശര്‍മയെ മോചിപ്പിക്കുന്നതില്‍ ജസീക്കയുടെ സഹോദരി എതിര്‍പ്പറിയിച്ചില്ലെന്നു സൂചനയുണ്ട്.