ജവഹര്‍ ബാല്‍ മഞ്ച് കുട്ടികൂട്ടം ജില്ലാ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : ജവഹര്‍ ബാല്‍ മഞ്ച് കുട്ടികൂട്ടം ജില്ലാ ക്യാമ്പ് നടത്തി. പഠനത്തിനൊപ്പം മാനസീകോല്ലാസത്തിനും സംവാദങ്ങള്‍ക്കുമുള്ള അവസരം ലഭ്യമാകുമ്പോള്‍ സര്‍ഗ്ഗ വാസനകളും, പഠനമികവുമുള്ള പ്രതിഭകളായി വദ്യാര്‍ത്ഥി സമൂഹം മാറ്റപ്പെടുമെന്ന് ആന്‍റോ ആന്‍റണി എം.പി.  ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ക്യാമ്പ് കുട്ടികൂട്ടം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

കോവിഡിന്‍റെ ദുരിതകാലം പിന്നിട്ട് പരസ്പരം അറിയാനും അറിവുകള്‍ പങ്കുവെയ്ക്കാനും കുട്ടിക്കൂട്ടം പോലുള്ള ക്യാമ്പുകള്‍ പ്രയോജനം ചെയ്യും. വീടിന്‍റെ നാലു ചുവരുകളില്‍ തളച്ചിടപ്പെടാതെ അറിവിന്‍റെ പുതിയ വാതായനങ്ങളിലേക്ക് കടക്കുമ്പോള്‍ കുട്ടികളില്‍ സ്വാഭാവികമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങുമെന്നും ആന്‍റോ ആന്‍റണി ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.  ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ ജില്ലാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജയശ്രീ ജ്യോതിപ്രസാദിനെ സംസ്ഥാന ചെയര്‍മാന്‍ ആനന്ദ് കണ്ണശ പുരസ്കാരം നല്‍കി ആദരിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, അഡ്വ. എ. സുരേഷ് കുമാര്‍, വി.എം സദാശിവന്‍ പിള്ള, റോജിപോള്‍ ദാനിയേല്‍, മുഹമ്മദ് സാദിഖ്, ജോസ് പനച്ചക്കല്‍, കെ.ജി റജി, റനീസ് മുഹമ്മദ്, ഗീതാദേവി, ബിന്‍സി റ്റിറ്റോ, ഷിയാസ് എഴുമറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...