ജയന്തി പട്‌നായിക് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്‌നായിക് അന്തരിച്ചു. 90 വയസായിരുന്നു. മരണ വാര്‍ത്ത ജയന്തി പട്‌നായിക്കിന്റെ മകന്‍ പ്രിതിവ് ബല്ലവ് പട്‌നായിക്ക് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ജയന്തി പട്‌നായിക്കിനുണ്ടായിരുന്നു. വൈകീട്ടോടെ ജയന്തി അനക്കമറ്റ് കിടക്കുന്നതുകണ്ട് ബന്ധുക്കള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയന്തി തീരെ അവശ നിലയിലായിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു. ജയന്തി നാല് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1953-ല്‍ ജയന്തി ഒഡിഷ മുന്‍മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്‌നായിക്കിനെ വിവാഹം കഴിച്ചു. 1992 ഫെബ്രുവരി 3 മുതല്‍ 1995 ജനുവരി 30 വരെ ഇവര്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി സേവനം അനുഷ്ഠിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...