സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. മൂന്ന് ആഴ്ച്ചകള്‍ കൊണ്ട് പല പച്ചക്കറി ഇനങ്ങള്‍ക്കും 10 മുതല്‍ 25 രൂപ വരെയാണ് കൂടിയത്. അതില്‍ പ്രധാനം തക്കാളി, ബീന്‍സ്, കാരറ്റ് എന്നിവയാണ്. നവ രാത്രിയുടെ വ്രതം തുടങ്ങിയതും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ വിള നാശവുമാണ് ഇതിന് കാരണം എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ കോഴിക്കോട് ജില്ലയിലെ പാളയം മാര്‍ക്കറ്റില്‍ കാരറ്റ് കിലോ 77 ആയിരുന്നു എന്നാല്‍ ഇപ്പോള്‍ അതേ കാരറ്റിന് 100 രൂപ എത്താനായിരിക്കുന്നു. ഇത് ചില്ലറ വിപണിയില്‍ എത്തുമ്പോഴോ 115 ന് മുകളില്‍. ഇതേ സ്ഥിതിയില്‍ തന്നെയാണ് തക്കാളിയും ബീന്‍സും.

തക്കാളി മൊത്ത വിപണിയില്‍ നേരത്തേ 15 ആയിരുന്ന വില ഇപ്പോള്‍ 35ലേക്ക് എത്തിയിരിക്കുന്നു. ബീന്‍സിന്റെ വിലയോ 70 ലേക്ക് എത്തി. ഇതിന് മാത്രമല്ല പാവയ്ക്ക, പയര്‍, കോവയ്ക്ക എന്നിങ്ങനെയുള്ള പച്ചക്കറികള്‍ക്കെല്ലാം വില ഉയര്‍ന്ന് തന്നെയാണ്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വിള നാശത്താല്‍ ഇപ്പോള്‍ കടുത്ത നഷ്ടത്തിലാണ് പച്ചക്കറികള്‍, അത് കൊണ്ട് തന്നെ ഇതേ വിലക്കയറ്റം തുടരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. കേരളത്തില്‍ അരിവില ആറ് മാസം കൂടി ഉയര്‍ന്ന് നിക്കുമെന്നാണ് മില്ലുടമകള്‍ പറയുന്നത്. സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി പഞ്ചാബില്‍ നിന്നും നെല്ല് ഇറക്ക് മതി ചെയ്താല്‍ വില കുറയാന്‍ സാധ്യത ഉണ്ടെന്നാണ് മില്ലുടമകളുടെ വാദം. അല്ലാത്ത പക്ഷം ആന്ധ്രയില്‍ നിന്നും മാര്‍ച്ച്‌ മാസത്തില്‍ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തി തുടങ്ങിയാല്‍ വില കുറയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...