Friday, May 3, 2024 3:26 pm

ഭൂമാഫിയാക്ക് കുടപിടിച്ച് ഉദ്യോഗസ്ഥര്‍ ; മൈലപ്രാ പള്ളിപ്പടിയില്‍ അനുമതിയില്ലാതെ നികത്തിയത് ഏക്കറുകണക്കിന് വയലുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനുമതിയില്ലാതെ വയലുകള്‍ നികത്തി അവിടെ അനുമതി വാങ്ങാതെ കെട്ടിടം പണിത് പിന്നീട് നിയമപരമാക്കുന്നതാണ് ഭൂമാഫിയായുടെ രീതി. ചിലര്‍ അഞ്ച് സെന്റ്‌ നികത്താന്‍ അനുമതി വാങ്ങി 50 സെന്റ് നികത്തും. പത്തനംതിട്ട – മൈലപ്രാ റോഡില്‍ ഇത്തരം നിരവധി നിര്‍മ്മാണങ്ങള്‍ കാണാം. നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് സാധാരണ ജനങ്ങളെ വട്ടം കറക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിയമത്തിന്റെ പഴുതുകള്‍ പറഞ്ഞുകൊടുക്കുന്നത്.

പത്തനംതിട്ട നഗരത്തോട് ചേര്‍ന്നുകിടക്കുന്ന മൈലപ്രാ പഞ്ചായത്തിലും ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ നിരവധിയാണ്. മൈലപ്രാ പള്ളിപ്പടിക്ക് സമീപം അനുമതിയില്ലാതെ ഏക്കറുകണക്കിന് വയലുകള്‍ നികത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം അനധികൃതമായും വ്യാജരേഖകള്‍ ചമച്ചും നികത്തിയതാണ്. എന്നാല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമവും എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നിര്‍മ്മിച്ച്‌ കെട്ടിടത്തിന് നമ്പര്‍ നല്‍കിയിട്ടുള്ളതാണെന്നാണ് റവന്യൂ വകുപ്പിന്റെ ന്യായവാദം.

ഇതിന്റെ പിറകിലായി സ്ഥിതിചെയ്യുന്ന കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷം ക്രമവല്‍ക്കരിച്ചു നല്‍കിയതാണെന്നും റവന്യൂ വകുപ്പ് പറയുന്നു. അതായത് അനധികൃതമായി പണിതതിനുശേഷം ക്രമപ്പെടുത്തി നല്‍കിയെന്ന് റവന്യൂ വകുപ്പ് തന്നെ സമ്മതിക്കുന്നു. ഇതിന്റെ തൊട്ടടുത്ത്‌ റീസര്‍വേ 565/2 ല്‍ ഉള്ള 74.90 ആര്‍ (രണ്ടര ഏക്കറോളം) നിലവും അനുമതിയില്ലാതെ മണ്ണിട്ട്‌ നികത്തിയതാണ്. ഇവിടെ ഇപ്പോള്‍ വാഹന പാര്‍ക്കിംഗ് ആണ്. അനധികൃതമായി വയല്‍ നികത്തിയപ്പോള്‍ മൂന്നു പ്രാവശ്യം സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഉടമകള്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. മൈലപ്രാ വില്ലേജ് ഓഫീസര്‍ കര്‍ശന നിരോധന ഉത്തരവുകള്‍ നല്‍കിയിട്ടും ഉടമകള്‍ വയല്‍ പൂര്‍ണ്ണമായി നികത്തി. ഇപ്പോള്‍ ഒരു ചെറിയ മഴ പെയ്താല്‍പോലും റോഡില്‍ വെള്ളം കയറുന്ന അവസ്ഥയാണ്. അനുമതിയില്ലാതെ നികത്തിയ ഈ സ്ഥലത്ത് അനുമതി വാങ്ങാതെതന്നെ കെട്ടിടം പണിത് പിന്നീട് അത് ക്രമവല്‍ക്കരിക്കാനാണ് രഹസ്യ നീക്കം നടക്കുന്നത്. ഇതിനു സമീപത്തും ഏക്കറുകണക്കിന് വയലുകള്‍ അനുമതിയില്ലാതെ നികത്തിയിട്ടുണ്ട്.

പാവപ്പെട്ടവര്‍ വീടുവെക്കാന്‍ രണ്ടുസെന്റ്‌ സ്ഥലം നികത്താന്‍ അനുമതി ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ നല്‍കില്ല. അഥവാ അവിടെ ഒരു ലോഡ് മണ്ണെങ്കിലും ഇറക്കിയിട്ടുണ്ടെങ്കില്‍ അത് തിരികെ എടുപ്പിച്ച് അവിടം പൂര്‍വസ്ഥിതിയിലാക്കും. എന്നാല്‍ പണവും സ്വാധീനവും ഉണ്ടെങ്കില്‍ ഇതേ നിയമം ഉപയോഗിച്ച് ഏതു നെല്‍ വയലുകളും നികത്താം, അവിടെ കെട്ടിടവും വെക്കാം, അതൊക്കെ വേണ്ടപ്പെട്ടവര്‍ ക്രമവല്‍ക്കരിച്ചു നല്‍കുകയും ചെയ്യും.>> തുടരും

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
കൊച്ചി: എറണാകുളം കുറുപ്പുംപടി വേങ്ങൂരിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ....

അരിമ്പാറ ഒഴിവാക്കാന്‍ ഇതാ ചില വഴികള്‍

0
ചര്‍മ്മരോഗമാണ് അരിമ്പാറ. ഹ്യൂമന്‍പാപ്പിലോമ വിഭാഗത്തിലെ നൂറോളംതരം വൈറസുകളാണ് അരിമ്പാറയ്ക്ക് പ്രധാന കാരണം....

അപരസ്ഥാനാര്‍ത്ഥിത്വം : പല മാതാപിതാക്കൾ കുട്ടികള്‍ക്ക് ഒരേ പേരുകൾ നൽകിയാല്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി

0
ന്യൂഡൽഹി : രാജ്യം പൊതുതെരഞ്ഞെടുപ്പിലൂടെ കടന്ന് പോവുകയാണ്. സ്വാഭാവികമായും ഒരു മണ്ഡലത്തിലെ...

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു ; ഒരാൾക്കായി തിരച്ചില്‍ തുടരുന്നു

0
ന്യൂസിലാൻഡ്: ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ...