ഇലന്തൂർ പഞ്ചായത്ത് പ്രസിഡൻ്റായി ജയശ്രീ മനോജും വൈസ് പ്രസിഡൻ്റായി വിൻസൻ തോമസ് ചിറക്കാലായും തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂർ പഞ്ചായത്ത് പ്രസിഡൻ്റായി യു. ഡി. എഫിലെ ജയശ്രീ മനോജും വൈസ് പ്രസിഡൻ്റായി വിൻസൻ തോമസ് ചിറക്കാലായും തെരഞ്ഞെടുക്കപ്പെട്ടു. യു. ഡി. എഫ് ഭരിക്കുന്ന ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ ധാരണ പ്രകാരം പ്രസിഡൻറും വൈസ് പ്രസിഡൻ്റും രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിബുജാൻ പി .ഡബ്ല്യു .ഡി.( ബിൽഡിംഗ്സ് ) പത്തനംതിട്ടയായിരുന്നു വരണാധികാരി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥി 3-ാം വാർഡ് മെമ്പർ ജയശ്രീ മനോജ് 7 വോട്ട് നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥി എൽ. ഡി .എഫിലെ അഡ്വ.കെ.ജെ. സിനിക്ക് 4 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ 2 അംഗങ്ങൾ വൊട്ടെടുപ്പിൽ പങ്കെടുത്തില്ല. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു .ഡി .എഫ് സ്ഥാനാർത്ഥി 7-ാം വാർഡ് മെമ്പർ വിൻസൻ തോമസ് ചിറക്കാല 7 വോട്ട് നേടി. എതിർ സ്ഥാനാർത്ഥി എൽ. ഡി. എഫിലെ സജി ടി.കെ ക്ക് 4 വോട്ടും ലഭിച്ചു. ബിജെപി അംഗങ്ങൾ വൊട്ടെടുപ്പിൽ പങ്കെടുത്തില്ല. മഹിള കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയാണ് ജയശ്രീ മനോജ്. വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാല പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...

കനത്തമഴ തുടരുന്നു ; ഗുജറാത്തിലും അസമിലുമായി മരണം 47 ആയി

0
മുംബൈ: കനത്തമഴയിൽ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമിൽ മരണസംഖ്യ...