Thursday, April 3, 2025 5:03 pm

ജയസൂര്യ, സൗബിൻ, സഞ്ജു സാംസൺ ; ഇവർ മൂന്നുപേരും തമ്മിൽ ഒരു ബന്ധമുണ്ട്

For full experience, Download our mobile application:
Get it on Google Play

ജയസൂര്യ, സൗബിൻ ഷാഹിർ, സഞ്ജു സാംസൺ കേരളത്തിൽ ഇവരെപ്പറ്റി അറിയാത്തവർ ചുരുക്കം. ജയസൂര്യയും സൗബിൻ ഷാഹിറും സിനിമ മേഖലയിൽ സ്വന്തമായ ഇടം കണ്ടെത്തിയവരെങ്കിൽ സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ കേരളത്തിന്റെ മുഖമാണ്. പ്രവർത്തിക്കുന്ന മേഖലയിൽ ജയസൂര്യയും സൗബിൻ ഷാഹിറും തമ്മിൽ മാത്രമാണ് ബന്ധം. സഞ്ജു ഒരു പക്ഷെ ജയസൂര്യയെയും സൗബിൻ ഷഹിറിനെയും ഇതുവരെ നേരിട്ട് കണ്ടിട്ടുണ്ടോ എന്നുപോലും വ്യക്തമല്ല. എന്തുതന്നെ ആയാലും ഈ മൂന്നു പ്രതിഭകൾ തമ്മിലൊരു ബന്ധമുണ്ട്. അവർക്ക് പോലും അറിയാമോ എന്നുറപ്പില്ലാത്ത ഒരു കാർ ബന്ധം. മൂന്ന് പേരും ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ ബ്രാൻഡായ ലെക്‌സസിന്റെ കാർ ഉടമകളാണ്. കൃത്യമായി പറഞ്ഞാൽ ലെക്‌സസ് ഇഎസ്300എച്ച്‌ സെഡാന്റെ ഉടമകൾ. കഴിഞ്ഞില്ല 3 പേരും തിരഞ്ഞെടുത്തിരിക്കുന്നത് കറുത്ത നിറം, ഹോ എന്താലേ?

ജയസൂര്യ, സൗബിൻ ഷാഹിർ, സഞ്ജു സാംസൺ മൂന്ന് പേരും കഴിഞ്ഞ വർഷം ആണ് ലെക്‌സസ് ഇഎസ്300എച്ച്‌ സെഡാന്റെ ഉടമകൾ ആയത്. ആദ്യം സഞ്ജുവാണ് ഈ കാർ വാങ്ങിയത്. വിവാഹം കഴിഞ്ഞ് അധികം താമസമില്ലാതെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് താരം കൂടിയായ സഞ്ജു ഇഎസ്300എച്ച്‌ വാങ്ങിയത്. ഭാര്യയുമൊത്ത് എത്തിയാണ് പുത്തൻ കാർ സഞ്ജു വാങ്ങിയത്. ലെക്‌സസ് ഇന്ത്യ നിരയിലെ എൻട്രി ലെവൽ മോഡലുകളിൽ ഒന്നാണ് ഇഎസ്300എച്ച്‌. 2018 ജൂലായിൽ വില്പനക്കെത്തിയ ഇഎസ്300എച്ച്‌-ന് Rs 59.95 ലക്ഷം രൂപ എക്‌സ്-ഷോറൂം വില. ലെക്‌സസിന്റെ ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളിൽ ഏറ്റവും വിലക്കുറവുള്ള മോഡലുകളിലൊന്നാണ് ഇഎസ്300എച്ച്‌.

നടൻ ജയസൂര്യ ആണ് രണ്ടാമത് ഇഎസ്300എച്ച് വാങ്ങിയത്. കഴിഞ്ഞ വർഷം അഗസ്റ്റിലാണ് കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നും ഭാര്യ സരിതയും മകനും മകളും ഒപ്പമെത്തി ജയസൂര്യ തന്റെ ആദ്യ ലെക്സസ് സ്വന്തമാക്കിയത്. ലെക്സസ്സ് ഷോറൂമിലെത്തിയ താരത്തിന് തന്റെ  കഥാപാത്രങ്ങളുടെ ക്യാരിക്കേച്ചര്‍ വെച്ച്‌ തയാറാക്കിയ ചിത്രവും ഷോറൂം ജീവനക്കാര്‍ സമ്മാനിച്ചു. 2.5 ലീറ്റർ, 4 സിലിണ്ടർ, പെട്രോൾ എൻജിനും ഇലക്ട്രിക്ക് മോട്ടോറും ചേർന്ന ഹൈബ്രിഡ് ഹൃദയമാണ് ഇഎസ്300എച്ച്‌-ൽ. ഈ എൻജിൻ 5700 ആർപിഎമ്മിൽ 218 എച്ച്പി കരുത്തും 3600-5200 ആർപിഎം റേഞ്ചിൽ 221 എൻഎം ടോർക്കുമാണ്‌ പുറപ്പെടുവിക്കും. യൂറോ 6 മാനദണ്ഡങ്ങൾ പാലിക്കുന്ന കാറിന്‌ ലീറ്ററിന്‌ 22.37 കിലോമീറ്ററാണ്‌ മൈലേജ്. 180 കിലോമീറ്റർ ഉയർന്ന വേഗതയുള്ള ഇഎസ്300എച്ച്‌-നു പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കൻഡുകൾ മതി.

ഇഎസ്300എച്ച്‌, ഇഎസ്350, ഇഎസ്350 എഫ് സ്പോർട്ട് എന്നിങ്ങനെ മൂന്ന്‌ വേരിയന്റുകളാണ്‌ ഇഎസ് സിരീസിനുള്ളത്. മൂന്ന് പേരും തിരഞ്ഞെടുത്തത് ഇഎസ്300എച്ച്‌ തന്നെ. ഒടുവിലാണ് ഹാസ്യനടനായി വന്നു സ്വാഭാവനടനായും, സംവിധായകനായും അരങ്ങുതകർക്കുന്ന സൗബിൻ ഷാഹിർ ഇഎസ്300എച്ച്‌ വാങ്ങിയത്. സൗബിൻ ഷാഹിർ സ്വന്തമാക്കുന്ന ആദ്യ ആഡംബര വാഹനമൊന്നുമല്ല ലെക്സസ് ഇഎസ്300എച്ച്‌. കഴിഞ്ഞ വർഷം ആദ്യം ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷാ ഉറപ്പുനൽകുന്ന എസ്‌യുവികളിൽ ഒന്നായ വോൾവോ XC90-യും സൗബിൻ വാങ്ങിയിരുന്നു. 2017-ൽ നടന്ന സൗബിന്റെ വിവാഹത്തിന് മുൻപായി സിൽവർ നിറത്തിലുള്ള തന്റെ മെഴ്‌സിഡസ്-ബെൻസ് E250 വിനൈൽ റാപ്പ് ചെയ്തു മാറ്റി ബ്ലാക്കാക്കിയും സൗബിൻ ശ്രദ്ധ നേടിയിരുന്നു. കറുപ്പ് നിറത്തിൽ ഒരു ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750യുടെയും ഉടമയാണ് സൗബിൻ ഷാഹിർ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി...

0
കൊച്ചി: ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത...

ബംഗാളിലെ സ്‌കൂള്‍ ജീവനക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു

0
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ 25,000ല്‍ അധികം...

കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് മേയർ എം.കെ വർഗീസെത്തി തട‌ഞ്ഞു

0
ദില്ലി: കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് മേയർ...

ഗസ്സയിൽ ഒരൊറ്റ ദിനത്തിൽ കൊല്ലപ്പെട്ടത് 40ലേറെ പേർ

0
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 41...