ജെസിബി കൊണ്ട് അടിച്ചുകൊന്ന സംഭവം ; പ്രതികളെ പിടികൂടിയില്ല , പോലീസ് ഒത്തുകളിക്കുന്നെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ മണ്ണുമാന്തി യന്ത്രം കൊണ്ടടിച്ചുകൊന്ന മാഫിയ സംഘത്തിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്തിട്ടും മറ്റ് പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് ചോദ്യം ചെയ്തതിനാണ് കാട്ടാക്കട കാഞ്ഞിരംവിളയിലെ സംഗീതിനെ മണ്ണ് മാഫിയ ജെസിബി കൊണ്ടടിച്ച് കൊലപ്പെടുത്തയിത്.

സംഭവവുമായി ബന്ധപ്പെട്ട് ജെസിബിയുടെ ഉടമസ്ഥന്‍ സജു, ടിപ്പര്‍ ഉടമ ഉത്തമന്‍, കണ്ടാലറിയാവുന്ന തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കാട്ടക്കട പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ നിരിവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ജെസിബി ഓടിച്ച സംഘത്തിലുണ്ടായിരുന്ന വിജിന്‍ ഇന്നലെ പോലീസിൽ കീഴടങ്ങിയിരുന്നു. നാട്ടുകാര്‍ തന്നെയായ പ്രതികളെ  ഒരു ദിവസം പിന്നിടുമ്പോഴും കണ്ടെത്താന്‍ കഴിയാത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.

അര്‍ദ്ധരാത്രി സംഗീതിന്‍റെ പുരയിടത്തില്‍ മണ്ണുമാഫിയ അതിക്രമം നടത്തുന്നത് കാട്ടാക്കട സ്റ്റേഷനില്‍ വിളിച്ചറിയിച്ചെങ്കിലും പോലീസ് വൈകിയാണ് എത്തിയതെന്നും ആക്ഷേപമുണ്ട്. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. കാട്ടാക്കട സിഐ ബിജുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഗീതിന്‍റെ മരണത്തോടെ ഭാര്യയും ആറും നാലും വയസ്സുള്ള കുട്ടികളടങ്ങുന്ന കുടുംബം അനാഥമായിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...