ജെ.സി.ഐ. ചെങ്ങന്നൂര്‍ ടൗണ്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ജെ.സി.ഐ. ചെങ്ങന്നൂര്‍ ടൗണിന്റെ 2024 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം (21) ഞായറാഴ്ച വൈകിട്ട് 7.30 ന് ചെങ്ങന്നൂര്‍ റോട്ടറി ക്ലബ് ഹാളില്‍ നടക്കും. ബഹുമാനപ്പെട്ട ചീഫ് ഇലക്ട്രല്‍ ഓഫീസറും കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് എം. കൗള്‍ കഅട പരിപാടി ഉദ്ഘാടനം നിര്‍വ്വഹിക്കും. ജെ.സി.ഐ. മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. നിജോയ് പി. ജോസ് മുഖ്യപ്രഭാഷണം നടത്തുന്നതും സോണ്‍ വൈസ് പ്രസിഡന്റ് രതീഷ് പി.ആര്‍. പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതുമായിരിക്കും.

2023 വര്‍ഷത്തില്‍ മേഖലയില്‍ ‘മംഗല്യം’ വിവാഹ സഹായ പദ്ധതി ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും സോണ്‍തലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയെടുക്കുവാനും ജെ.സി.ഐ. ചെങ്ങന്നൂര്‍ ടൗണിന് സാധിച്ചതായി പ്രസിഡന്റ് ടോണി കുതിരവട്ടം നിയുക്ത പ്രസിഡന്റ് ദില്‍ജിത്ത് പ്ലാപ്പള്ളി, ഷാജി ജോണ്‍ പട്ടന്താനം, ജൂണി കുതിരവട്ടം, സുധേഷ് ജി., സുധീപ് റ്റി.വി.എസ്സ്., ബിബിന്‍ സി. ജോര്‍ജ്ജ്, നിഖില്‍ മാത്യു കോശി, ബെറ്റ്‌സണ്‍ കുറ്റിക്കാട്ട് എന്നിവര്‍ അറിയിച്ചു. ജെ.സി.ഐ. ചെങ്ങന്നൂര്‍ ടൗണിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളായ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്ന പദ്ധതിയായ ‘ജെ.സി.ഐ. ചെങ്ങന്നൂര്‍ ടൗണ്‍ സ്‌കോളര്‍ഷിപ്പ്’, ‘മനോഹരം’ എന്ന പേരില്‍ ചെങ്ങന്നൂര്‍ നഗരത്തിന്റെ സൗന്ദര്യ വല്‍ക്കരണം, ‘വിശുപ്പുരഹിത ചെങ്ങന്നൂരിന്’ കെ.എസ്സ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിന് സമീപം സ്ഥാപിക്കുന്ന ഫുഡ് ബാങ്ക്, നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന പദ്ധതിയായ ‘അതിജീവനം’, വിവിധ വ്യക്തിത്വ വികാസ പരിശീലന കളരികള്‍ സ്‌കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്നവയുടെ ഉദ്ഘാടനവും വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ച മഹത് വ്യക്തികളെ ആദരിക്കൽ, എന്നിവയും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...