കിച്ച സുദീപിന്റെ സിനിമകള്‍ നിരോധിക്കണമെന്നാവശ്യവുമായി ജെ.ഡി.എസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപ് ഭാഗമായ സിനിമകളും ടെലിവിഷന്‍ പരിപാടികളും സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികെനില്‍ക്കെ ബി.ജെ.പിക്ക് നടന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുദീപിന്റെ സിനിമകള്‍ നിരോധിക്കണമെന്നാവശ്യവുമായി ജെ.ഡി.എസ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.

നടന്റെ സിനിമകളും ടെലിവിഷന്‍ പരിപാടികളും സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകനും രംഗത്തെത്തിയിട്ടുണ്ട്. ശിവമോഗ സ്വദേശിയായ അഡ്വ. കെ.പി ശ്രീപാല്‍ ആണ് കിച്ച സുദീപിന്റെ ചിത്രങ്ങളും ഷോകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വിലക്കേര്‍പ്പെടുത്താനാണ് ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ബുധനാഴ്ച കിച്ച പ്രഖ്യാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...