ജെ.ഡി.യു മുതിർന്ന നേതാവിനെ വെടിവെച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജെ.ഡി.യു മുതിർന്ന നേതാവ് കൈലാശ് മഹാതോവിനെ വെടിവെച്ച് കൊന്നു. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തതെന്ന് ​കയ്താർ ബറാറി പോലീസ് അറിയിച്ചു. നിരവധി തവണ കൈലാശ് മഹാതോവിന്റെ വയറിനും തലക്കും വെടിയേറ്റുവെന്ന് പോലീസ് അറിയിച്ചു. ഭൂമി സംബന്ധിച്ച തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് സൂചന. നേരത്തെ തനിക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മഹാതോവ് സംസ്ഥാന ഭരണകൂടത്തെ സമീപിച്ചിരുന്നു.

പുർബി ബാരി പഞ്ചായത്തിലാണ് കൈലാശ് മഹാതോ താമസിച്ചിരുന്നത്. കൊലപാതകത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി കെയ്താർ എസ്.ഡി.പി.ഒ ഓം പ്രകാശ് പറഞ്ഞു. അഞ്ച് റൗണ്ട് വെടിയുതിർത്തുവെന്നാണ് സൂചനയെന്നും കൂടുതൽ കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...