അഗളി: അട്ടപ്പാടി ഷോളയൂരില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന കോഴിക്കൂടം സ്വദേശി ചന്ദ്രനാണ് മരിച്ചത്. അപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ പ്രദീപിന് പരിക്കേറ്റൂ. കെഎല്‍ 46 ഡി 7090 രജിസ്ട്രേഷന്‍ നമ്പറുള്ള ജീപ്പാണ് അപടകത്തില്‍ പെട്ടത്. ഷോളയൂരിലേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ജീപ്പിനടയില്‍പ്പെട്ടാണ് ചന്ദ്രന്‍ മരിച്ചത്.
ജീപ്പിനടിയില്‍ കുടുങ്ങിയ ചന്ദ്രന്‍ അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ജീപ്പിനടിയില്‍ നിന്ന് നാട്ടുകാരാണ് ചന്ദ്രന്റെ മൃതദേഹം പുറത്തെടുത്ത് റോഡിലെത്തിച്ചത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴയത്ത് റോഡില്‍ നിന്നും നിയന്ത്രണംവീട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. ഷോളയൂര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.