വ​ന​പാ​ല​ക​ര്‍ സ​ഞ്ച​രി​ച്ച ജീ​പ്പ് കാ​ട്ടാ​ന മ​റി​ച്ചി​ട്ടു ; ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: വ​ന​പാ​ല​ക​ര്‍ സ​ഞ്ച​രി​ച്ച ജീ​പ്പ് കാ​ട്ടാ​ന കു​ത്തി മ​റി​ച്ചി​ട്ടു. അപകടത്തിൽ ര​ണ്ടു പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കാ​യം​കു​ളം ചേ​രാ​വ​ള്ളി ലി​യാ​ന്‍ മ​ന്‍​സി​ല്‍ റി​യാ​സ് (37), ഫോ​റ​സ്റ്റ് വാ​ച്ച​ര്‍ വെ​റ്റി​ല​പ്പാ​റ കി​ണ​റ്റി​ങ്ക​ല്‍ ഷാ​ജു (47) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​തി​ര​പ്പി​ള്ളി ക​ണ്ണം​കു​ഴി​യിൽ വെച്ച് ചാ​ര്‍​പ്പ റേ​ഞ്ചി​ലെ ക​ണ്ണം​കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ഞ്ച​രി​ച്ച ജീ​പ്പി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വാ​ഴ​ച്ചാ​ല്‍ വ​നം ഡി​വി​ഷ​ന്‍ അ​തി​ര്‍​ത്തി​യാ​യ കു​ണ്ടൂ​ര്‍​മേ​ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​ച്ച് വ​രു​ന്ന​വ​ഴി ബ​ടാ​പാ​റ​ക്ക​ടു​ത്താ​യി​രു​ന്നു സം​ഭ​വം. വ​ള​വ് തി​രി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പി​ൽ കാ​ട്ടാ​ന ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യ​ല്‍ റി​യാ​സ് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. വീ​ഴ്ച​യ്ക്കി​ട​യി​ല്‍ ആ​ന​യു​ടെ ച​വി​ട്ടേ​റ്റാ​ണ് റി​യാ​സി​ന് പ​രി​ക്കേ​റ്റ​ത്. ജീ​പ്പി​ന്‍റെ ക​മ്പി​യി​ലി​ടി​ച്ച് ഷാ​ജു​വി​ന്‍റെ ത​ല​യ്ക്കും പ​രു​ക്കേ​റ്റു. അ​ഞ്ചു ത​വ​ണ ജീ​പ്പ് കു​ത്തി മ​റി​ച്ചി​ട്ട​ശേ​ഷം ആ​ന കാ​ടു​ക​യ​റി​യെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെഹ്റാൻ–വാഷിംഗ്ടൺ ബന്ധത്തിൽ പുതിയ വഴിത്തിരിവ്

0
ഇറാൻ : പശ്ചിമേഷ്യയിൽ സംഘർഷവും വെടിനിർത്തൽ ശ്രമങ്ങളും തുടരുന്നതിനിടെ, വാണിജ്യ...

വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

0
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ...

പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം : എംഎ ബേബി

0
ദില്ലി: ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും...

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

0
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ...