ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കാനുള്ള ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം : എൻ.ജി.ഒ. അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിശ്ചിത ശതമാനം തുക ഓരോ മാസവും കൊള്ളയടിക്കുന്നതിനുവേണ്ടി സർക്കാർ തുടങ്ങുന്ന ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആരോഗ്യപരിരക്ഷ സർക്കാരിന്റെ ബാദ്ധ്യതയാണെന്ന് വ്യക്തമാക്കി. ഉമ്മൻ ചാണ്ടി സർക്കാർ പത്താം ശമ്പള പരിഷ്ക്കരണ റിപ്പോർട്ടിൽ കൊണ്ടുവന്ന മെഡിസെപ് പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കം ജീവനക്കാരോടുള്ള വഞ്ചനയാണ്. ശമ്പള പുരിഷ്ക്കരണ കുടിശ്ശിക, 22 ശതമാനം ക്ഷാമബത്ത കുടിശ്ശിക, ലീവ് സറണ്ടർ തുടങ്ങി തടഞ്ഞ് വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ അടിയന്തിരമായി അനുവദിക്കുവാനും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ക്ലാസ് ഫോർ ജീവനക്കാർക്കുള്ള 10 ശതമാനം പ്രമോഷൻ അട്ടിമറിക്കാനുള്ള നീക്കവും ആശ്രിത നിയമനത്തിൽ വെള്ളം ചേർക്കുന്ന നടപടിയും സർക്കാർ ജീവനക്കാരോടുള്ള ദ്രോഹമാണെന്നും ഇത്തരം നടപടികൾ ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 7 കൊല്ലം മുമ്പ് ഇറക്കിയ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ ഉത്തരവ് പൂർണ്ണമായും എല്ലാ വകുപ്പുകളിലും നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ 39-00 ജില്ലാ സമ്മേളനം പത്തനംതിട്ട എസ്.എൻ.ഡി.പി. ആഡിറ്റോറിയത്തിൽ ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം എൻ. ജി. ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും സംഘടന ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാനും, യാത്രയയപ്പ് സമ്മേളനം സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റും ഉദ്ഘാടനം ചെയ്തു. വിവിധ സമ്മേളനങ്ങളിൽ 2018.01.03. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു, പ്രദീപ്കുമാർ.ബി., ബോബിൻ.വി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്. വിനോദ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ബി.പ്രശാന്ത് കുമാർ, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ജോസ് ഫിലിപ്പ്, കെ.പി.എസ്.റ്റി.എ.ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്ജ്, കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡന്റ് എം.എ.ജോൺ, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജി. ജയകുമാർ, എസ്.കെ. സുനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു സലീംകുമാർ, ഡി.ഗീത, അനിൽകുമാർ ജി. നൗഫൽ ഖാൻ, അബുകോശി, പി. വി.സൈമൺ, ദിലീപ് ഖാൻ, അനു കെ. അനിൽകുമാർ, പ്രസാദ് ആർ, ദർശൻ.ഡി.കുമാർ, സുനിൽ വി കൃഷ്ണൻ, അൽഅമീൻ, ജി.ജെ, ഷെബിൻ വി.ഷെയ്ക്ക് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാമക്ഷേത്ര വിവാദം; ‘സത്യങ്ങൾ പുറത്തുവരുമെന്ന ഭയമാണ് മോദിക്ക്’ – ജയറാം രമേശ്

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്....

കുപ്പിവെള്ളത്തിൽ ആസിഡ്; കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ

0
ലഖ്‌നൗ: ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ്...

എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയുടെ വിവരങ്ങൾ പുറത്തുവിട്ട് എക്സൈസ് മന്ത്രി എം....

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ പിടികൂടാൻ ലക്ഷ്യമിട്ട് എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന 'മയങ്ങില്ല...

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍

0
കോഴിക്കോട്: ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയ യുവതി പോലീസ് പിടിയില്‍....