പള്ളിക്കല്‍ വില്ലേജിലെ പാറക്കൂട്ടം പ്രദേശത്തെ 17 കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം അനുവദിക്കും ; ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പള്ളിക്കല്‍ വില്ലേജിലെ പാറക്കൂട്ടം പ്രദേശത്തെ 17 കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം അനുവദിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ അസംബ്ലിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ചിരുന്നു. പള്ളിക്കല്‍ വില്ലേജില്‍ പാറക്കൂട്ടം പ്രദേശത്ത് താമസിക്കുന്ന 17 കുടുംബങ്ങള്‍ക്ക് കൈവശരേഖ ഉണ്ടെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബങ്ങള്‍ക്ക്  അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച് പട്ടയ വിതരണ നടപടികള്‍ വേഗത്തില്‍ ആക്കുവാന്‍  ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

അതോടൊപ്പം തന്നെ പന്തളം ബൈപ്പാസ്, അടൂര്‍- തുമ്പമണ്‍ -കോഴഞ്ചേരി റോഡ് എന്നിവയുടെ സ്ഥലം ഏറ്റെടുപ്പ് അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പന്തളം റവന്യൂ ടവറിന് സ്ഥലം ഏറ്റെടുക്കുന്ന വിഷയവും ഭരണാനുമതി ലഭിച്ച അടൂര്‍ റവന്യൂ കോംപ്ലക്‌സിന്റെ സാങ്കേതിക തടസ്സം പരിഹരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അടൂര്‍ മണ്ഡലത്തിലെ റവന്യൂ സംബന്ധമായ പ്രശ്‌നങ്ങള്‍  സമയബന്ധിതമായി പരിഹരിക്കുമെന്ന്  റവന്യൂ മന്ത്രി ഉറപ്പു നല്‍കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...