For full experience, Download our mobile application:
silpa-up
asian
rajan-new
ncs-up
ചെങ്ങന്നൂർ: പാണ്ടനാട് കോട്ടയം മങ്ങാട്ട്കാവ് ശ്രീഭദ്രകാളീക്ഷേത്രത്തിൽ ജീവത സമർപ്പണം നടത്തി. പാണ്ടനാട് വടക്ക് വാലയിൽ എം. കിഷോർകുമാർ, ബിനു കിഷോർ എന്നിവരുടെ വഴിപാടായിട്ടാണ് ജീവത സമർപ്പണം നടത്തിയത്. നവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണ ഭട്ടതിരിപ്പാട് , മേൽശാന്തി സജീവ് ഉണ്ണി എന്നിവർ മുഖ്യകാർമ്മികത്വo വഹിച്ചു. ഇതിനോടനുബന്ധിച്ച് അഷ്ടദ്രവ്യമഹാ ഗണപതി ഹോമം ,അഖണ്ഡനാമജപയജ്ഞം ,കലശം, അന്നദാനം ,സേവ ,വലിയ ഗുരുതി എന്നിവയും നടന്നു. പ്രസിഡൻ്റ് രവീന്ദ്രൻ നായർ ,സെക്രട്ടറി രാജേഷ് കുമാർ എന്നിവർ നേതൃത്വം വഹിച്ചു.